ചിറക് കൂട്ടായ്മ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീൽ ചെയറുകൾ നൽകി

  • Post category:local news / news
  • Reading time:1 min read
You are currently viewing ചിറക് കൂട്ടായ്മ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വീൽ ചെയറുകൾ നൽകി

ചെർക്കള: കാസർകോട് ചിറക് കൂട്ടായ്മയും, നായൻമാർമൂല അഞ്ചും ട്രേഡിംഗ് കമ്പനിയും സംയുക്തമായി സി.എം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മുളിയാറിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 5 പേർക്ക് വീൽചെയറുകൾ നൽകി. സംഘടനയുടെ 65-ാംമത് വീൽ ചെയറാണ് ചെർക്കള സി.എം ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ നൽകിയത്. മുൻമന്ത്രി സി.ടി അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ചിറക് കൂട്ടായ്മ വൈസ് ചെയർമാൻ എൻ.എ മഹമ്മൂദ് അദ്ധ്യക്ഷം വഹിച്ചു. പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്, ഡോ:അബ്ദുൾ നവാഫ്, ഡോ:അഞ്ജുഷ ജോസ്, ഡോ:ഫാത്തിമ്മത്ത് ഹസ്ന, ഡോ:ഹരിത പിള്ള, ഡോ:റിയാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ: അശ്വിൻ, അഡ്മിനിസ്ട്രേറ്റർ ശ്രീരാം, രാധാകൃഷ്ണൽ, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്, മുളിയാർ സി.എച്ച്.സി പാലിയേറ്റീവ് നഴ്സ് പ്രിയകുമാരി, ഹനീഫ ആനബാഗിലു, എന്നിവർ പ്രസംഗിച്ചു.

0Shares