Categories
education international Kerala news

ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12 ന്; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിക്കും

തിരുവനത്തപുരം: ലോക ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം 2025 ജൂൺ 12 രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിക്കും. “ബാലവേല മുക്ത കേരളം എൻ്റെ അഭിമാനം” എന്നതാണ് ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ മുദ്രാവാക്യം. ബാലവേല സ്റ്റിക്കർ പ്രകാശനവും ബാലവേല വിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുക്കലും വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി നിർവഹിക്കും. ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, സാമൂഹ്യ നീതി വകുപ്പ് അസ്സിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ് സി കെ, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഇ എസ് ബിജു, ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡണ്ട് ജി ജയപാൽ, അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്‌‌സ്മെന്റ്) കെ. ശ്രീലാൽ എന്നിവർ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest