Categories
ചെർക്കള-ബേവിഞ്ച ദേശീയപാതയിലുണ്ടായത് ഉദ്യോഗസ്ഥർ വരുത്തിവെച്ച വൻ അപകടം; കുന്നിടിക്കുമ്പോൾ ആവശ്യത്തിന് ചെരിവും കോൺക്രീറ്റ് ഭിത്തിയും നിർമ്മിച്ചില്ല; കമ്പികൾ കുത്തിക്കയറ്റി സിമന്റ് പൂശി ബലപ്പെടുത്തുന്ന വിദ്യ മഹാ മണ്ടത്തരം; ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്, സാധാരണക്കാരൻ്റെ ശബ്ദം; കൂടുതൽ അറിയാം..
Trending News





SPECIAL REPORT കാസർകോട്: കേരളത്തിൽ കാലവർഷം കനത്തതോടെ നിർമ്മാണത്തിനുള്ള ദേശിയ പാത കൂടുതൽ അപകടത്തിലേക്ക് നീങ്ങുകയാണ്. കാസർകോട് ചെർക്കള-ബേവിഞ്ച ദേശീയപാതയിൽ കുന്നിടിഞ്ഞുവീണ് വൻ അപകടം. ഇത് ഉദ്യോഗസ്ഥർ വരുത്തിവെച്ച അപകടമാണെന്ന് തുറന്നുപറയുകയാണ് നാട്ടുകാർ. കുന്നിടിഞ്ഞു വീഴുമ്പോൾ ആസമയം ആളുകൾ ഇല്ലാത്തത് വലിയ ദുരന്തമാണ് ഒഴിവായത്. കുന്നിടിയുന്നതിന് തൊട്ടുമുമ്പ് വരെ അതിനടുത്ത് ആളുകൾ ഉണ്ടായിരുന്നു. ബസ് കാത്തുനിന്നവർ ബസ്സിൽ കയറിയതിനാലാണ് മണ്ണിനടിയിൽ പെടാതെ രക്ഷപെട്ടത്. അപകടത്തിന് സെക്കന്റുകളുടെ വ്യത്യാസത്തിൽ അതിലൂടെ ഒരു ബസ്സും ലോറിയും മറ്റു വാഹങ്ങളും കടന്നു പോയതായും നാട്ടുകാർ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്.
Also Read

സിമൻ്റ് പൂശി ബലപ്പെടുത്തിയ സംരക്ഷണ ഭിത്തിയടക്കമാണ് റോഡിലേക്ക് പൂർണ്ണമായും തകർന്നുവീണത്. ഇതോടെ സാമാന്യ ബുദ്ധിയുള്ള അധികൃതർക്ക് മനസ്സിലായി കമ്പികൾ കുത്തിക്കയറ്റി സിമന്റ് പൂശി ബലപ്പെടുത്തുന്ന വിദ്യ മഹാ മണ്ടത്തരമാണെന്ന്. നാട്ടുകാർ നിരന്തരമായി പറയുന്ന കാര്യമാണ് അപകടത്തിലൂടെ ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. ഇങ്ങനെ ചെയ്യുന്നത് കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമല്ല എന്നത് ഇനിയെങ്കിലും മനസ്സിലാക്കു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭ്യമല്ലാത്ത പ്രദേശത്ത്, ബലമുള്ള കുന്നുകളിൽ പരീക്ഷിക്കുന്ന വിദ്യയാണിത്. ഇത് കേരളത്തിൽ വലിയ ദുരന്തങ്ങൾക്ക് ഇടവരുത്തുക മാത്രമാണ് ചെയ്യുക. കേരളത്തിൽ അനുയോജ്യം, ആവശ്യത്തിന് ചെരിവ് നിലനിർത്തിയുള്ള മണ്ണെടുപ്പാണ്. മാത്രവുമല്ല ഉയരം കൂടിയ ഇടങ്ങളിൽ സുരക്ഷയുടെ ഭാഗമായി ആവശ്യത്തിന് കോൺക്രീറ്റ് ഭിത്തികളും നിർമ്മിക്കണം. ഇത് നിർമ്മിക്കാതെയുള്ള പ്രവൃത്തിയാണ് ചെർക്കള-ബേവിഞ്ച ദേശീയപാതയിൽ നടത്തിയത്.

ചെർക്കളയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മുകളിലായി ഏതാനും വീടുകളും സ്ഥിതിചെയ്യുന്നത് വലിയ ഭീതി പടർത്തുകയാണ്. ഈ വീടുകളിലെ താമസക്കാർ കടുത്ത ഭയപ്പാടിലാണ് കഴിയുന്നത്. ദേശീയ പാതയിലെ പലയിടത്തും ഇത്തരത്തിലുള്ള അപകടം ഇനിയും സംഭവിക്കാനിടയുണ്ട്. ആയതിനാൽ സംസ്ഥാന ഭരണകൂടവും അതാത് ജില്ലാ ഭരണ സംവിധാനവും ആവശ്യത്തിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണം. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കേരളത്തിലൂടനീളം ഇത്തരം സ്ഥലങ്ങളിൽ കോൺക്രീറ്റ് ഭിത്തി അടിയന്തിരമായി നിർമ്മിക്കുകായും വേണം. ഇതിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമ്മർദ്ദം ചെലുത്തണം. നാടിൻ്റെയും നാട്ടുകാരുടെയും സുരക്ഷക്ക് പ്രാധാന്യം നൽകിവേണം വികസനം. ഉദ്യോഗസ്ഥർ ഇനിയെങ്കിലും കണ്ണ്തുറക്കണം.

Sorry, there was a YouTube error.