Categories
ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണവും പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നു; ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
Trending News





കാഞ്ഞങ്ങാട്: കേരള പ്രവാസി സംഘം കാഞ്ഞങ്ങാട് യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന ആശങ്കയാണ് കൂട്ടായ്മ രേഖപ്പെടുത്തിയത്. ഇസ്രായേൽ- ഇറാൻ സംഘർഷം മാത്രമല്ല, ഇറാനിൽ അമേരിക്ക നടത്തിയ മിന്നൽ ആക്രമണമാണ് പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നത്. ഗൾഫ് നാടുകളിലെ അമേരിക്കൻ ആർമി താവളങ്ങളിലേക്ക് ഇറാൻ പ്രത്യാക്രമണം നടത്തുമോ എന്ന ഭീതിയിലാണ് പ്രവാസികൾ കഴിയുന്നത്. സ്ഥിതി കൂടുതൽ ഗുരുതരമാവുകയാണ്. നിലവിൽ ബഹ്‌റൈൻ, ഖത്തർ, സൗദി, UAE, ഒമാൻ, കുവൈറ്റ് അടക്കമുള്ള ഗൾഫ് നാടുകളിൽ ലക്ഷകണക്കിന് മലയാളികളുണ്ട്. അവരുടെ സുരക്ഷക്കും ജോലിക്കും ഈ യുദ്ധം വലിയ പ്രതിസന്ധി സൃഷ്ടിക്കും. നിലവിൽ ബഹ്‌റൈൻ അടക്കമുള്ള ചില ഗൾഫ് നാടുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ നാട്ടിലെ അവസ്ഥയും സാമ്പത്തിക പരാതിനതകളും ഓർത്ത് ഇവർ മാനസികമായും തളർന്നുപോകും. ഇത്തരം ആശങ്കകൾ അകറ്റാൻ നമ്മുടെ ഭരണകൂടവും മുന്നോട്ട് വരണം. മേഖലയിലെ പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇന്ത്യൻ ഭരണകൂടം സമ്മർദ്ദം ചെലുത്തണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.
Also Read
നമ്മുടെ ഭരണാധികാരികൾ സംസ്ഥാനമായാലും കേന്ദ്രമായാലും കൂടുതൽ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ നാരായണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ, ഷാജി ഇടമുണ്ട, സുധാകരൻ പി പി, വിജയൻ, രാമചന്ദ്രൻ കണ്ടതിൽ, അബ്ദുൽ റാഹിമാൻ, തമ്പാൻ കീണെരി. സുരേന്ദ്രൻ തുടങ്ങി നിരവധിപേർ പങ്കടുത്തു.

Sorry, there was a YouTube error.