Categories
Kerala local news news

മൂന്നു വർഷത്തിലധികമായി ഇഴഞ്ഞുനീങ്ങുന്ന പ്രവൃത്തി; ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റി സമര പ്രഖ്യാപനം നടത്തി; സംഘാടക സമിതി രൂപീകരിച്ചു

ചെർക്കള: ദേശീയപാത 66 ചെർക്കള ആക്ഷൻ കമ്മിറ്റിയുടെ സമര പ്രഖ്യാപന കൺവെൻഷൻ ചെർക്കളയിൽ നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സഫിയ ഹാഷിമിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു. രണ്ട് സംസ്ഥാന പാതകളും ഒരു ദേശീയ പാതയും തമ്മിൽ സംഗമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജംഗ്ഷനാണ് ചെർക്കള. ഇവിടെ ദീർഘവീക്ഷണം ഇല്ലാതെ അശാസ്ത്രീയമായ രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. കാൽനട യാത്രക്കാർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൂന്നു വർഷത്തിലധികമായി ഇഴഞ്ഞുനീങ്ങുകയാണ് പ്രവൃത്തി. ഇതിനെതിരെ പോരാടാനാണ് നാട്ടുകാരുടെ തീരുമാനം. ഒരാഴ്ചയ്ക്കകം പ്രശ്നങ്ങൾക്ക് പരിഹാരമാവാത്തപക്ഷം ഹൈവേ തടയൽ ഉൾപ്പെടെയുള്ള സമരത്തിലേക്ക് കടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

അടിയന്തിര നടപടികൾക്കായി താഴെ വിവരിക്കുന്ന കാര്യങ്ങൾ

  1. മർജിങ്ങ് പോയിൻ്റ്സ് : പുതിയ ദേശീയ പാതയിലെ സർവ്വിസ് റോഡിലേക്കുള്ള എൻട്രി-എക്സിറ്റ് സ്ഥലം അഥവാ മർജിങ് പോയിന്റുകൾ പുനർ നിശ്ചയിക്കണം. ഇക്കാര്യം ആക്ഷൻ കമ്മിറ്റിയുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെടുന്നു. മെർജിങ് പോയിൻ്റുകൾ നിർണ്ണയിക്കുമ്പോൾ കണ്ണൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ബി കെ പാറയ്ക്ക് തൊട്ടടുത്തു ചെർക്കള ഭാഗത്തേക്ക് നിഗമന മാർഗം സ്ഥാപിക്കുക. ചെർക്കളയിൽ നിന്ന് മംഗലാപുരം ഭാഗത്തേക്ക്‌ യാത്ര ചെയ്യാൻ ഭാരത് പെട്രോൾ ബങ്കിന്റെ തൊട്ടടുത്തു നിന്നും പുതിയ ദേശീയ പാതയിലേക്ക് ആഗമന മാർഗം സ്ഥാപിക്കുക. കാസർഗോഡ് ഭാഗത്തു നിന്നും ചെർക്കള വഴി ബാംഗ്ലൂർ, മൈസൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്നവർക്ക് ചെർക്കള സ്കൂളിനും ഇന്ദിര നഗറിനും ഇടയിൽ നിഗമന മാർഗം സ്ഥാപിക്കുക.
  • 2. ഡ്രൈനേജ് : മഴ വെള്ളം ഒലിച്ചു പോകുന്നതിന് ആവശ്യമായ വ്യാസത്തിൽ, എറ്റവും കുറഞ്ഞത് മൂന്ന് മീറ്റർ വ്യാസത്തിൽ അഞ്ചാംമൈൽ മുതൽ ചെർക്കള കല്ലടുക്ക റോഡ് ഫ്ളൈഓവറിൻ്റെ അവസാനം വരെ ഓവുചാൽ പുനക്രമീകരിക്കുക. താഴ്ന്ന പ്രദേശമായ ചെർക്കള ടൗണിൽ കോണ്ടൂർ മാപ്പിൽ പരിശോധന നടത്തിയതിനു ശേഷം ആവശ്യമുള്ള സ്ഥലങ്ങളിൽ കൾവർട്ടുകൾ സ്ഥാപിക്കുകയും നിലവിലുള്ളത് പൂർണ്ണ രൂപത്തിൽ പുന-ക്രമീകരിക്കുകയും ചെയ്ത് ഓപ്പൺ ഡ്രൈനേജ് സിസ്റ്റത്തിലൂടെ വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുക. വെള്ളം കൃത്യമായി ഒഴുകിപോകാൻ സംവിധാനം ഇല്ലാത്തതിനാൽ ചെറിയ തോതിൽ മഴ പെയ്യുമ്പോൾ തന്നെ ചെർക്കള ടൗൺ വെള്ളത്തിലാവുകയും കാൽനട യാത്ര ദുസ്സഹമാവുകയും കടകളിൽ വെള്ളം കയറുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്.
  • 3. ഫൂട്ട്പാത്ത് : പുതിയ സർവീസ് റോഡുകൾ അന്തിമ മെക്കാടം ചെയ്തു പുനസ്ഥാപിക്കുന്നതിന് മുമ്പ്, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, റേഷൻ ഷോപ്പ്, ഹയർസെക്കൻഡറി സ്കൂൾ, മാർത്തോമാ എയ്ഡഡ് സ്കൂൾ, ഹയർസെക്കൻഡറി മദ്രസ, എഫ് എച് സി, യുപി സ്കൂൾ, ബേർക്ക, അഞ്ചാം മൈൽ, കനിയടുക്കം പ്രദേശം, തൊഴിൽ അധിഷ്ഠിത കോച്ചിംഗ് സെൻ്റർ, പെട്രോൾ പമ്പ് എന്നീ പ്രധാന സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ- ആരോഗ്യ-വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹന-കാൽനട കൂടുതലായതിനാൽ, ഇരുഭാഗത്തും ടൂ വേ (തലങ്ങും വിലങ്ങും) സഞ്ചരിക്കാൻ ഉതകുന്ന രീതിയിൽ സർവീസ് റോഡ് വീതി കൂട്ടി പണിയുകയും ഏറ്റെടുത്ത ഭൂമിയുടെ അവസാന ഭാഗത്ത് അതായത് സർവീസ് റോഡിൻ്റെ അറ്റത്ത് ഓവുചാലും കാൽനടപ്പാതയും അടിയന്തരമായും നിർമ്മിക്കുക. സ്കൂൾ വിദ്യാർത്ഥികൾക്കും വന്ദ്യ-വയോജനങ്ങൾക്കും അടക്കമുള്ളവർക്ക് സഞ്ചരിക്കാൻ സാദിക്കും വിധത്തിൽ വിസ്തീർണ്ണമുള്ള നടപ്പാത ക്രമീകരിക്കുക.
  • 4. ഫ്ലൈ ഓവറിന്റെ നീളം: ചെർക്കള കല്ലടുക്ക റോഡിലെ ഫ്ലൈ ഓവറിന്റെ നീളം കുറഞ്ഞത് 200 മീറ്റർ എങ്കിലും വർദ്ധിപ്പിക്കുക.
  • 5. സർവീസ് റോഡുകൾ: മൂന്ന് ഫ്ലൈ ഓവർ പാലങ്ങളുടെയും മുഴുവൻ പണികളും അടിയന്തരമായി തീർത്ത് അടച്ചു വെച്ചതും ഭാഗീഗമായി തുറന്നതുമായ റോഡുകൾ ഗതാഗത യോഗ്യമാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുക.
  • 6. ഗുണമേന്മ: നിർമ്മിച്ച മൂന്ന് ഫ്ലൈ ഓവറുകളും ഗുണമേന്മ, സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ചു ഗതാഗത യോഗ്യമാണോ എന്ന് ഉറപ്പുവരുത്തുക. കുണ്ടടുക്കം നിവാസികളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നൽകുക. ചെർക്കള ടൗണിലുള്ള ഫ്ലൈ ഓവറിന്റെ വളവിൽ ഭാര വാഹനങ്ങളുടെ യാത്ര സുരക്ഷിതമാണോ എന്നും കുണ്ടടുക്കം പ്രദേശത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള പൈലിംഗ് ഇല്ലാത്ത പില്ലറുകൾ സുരക്ഷിതമാണോ എന്നും പുനഃ പരിശോധന നടത്തുക.

  • 7. ഫൂട്ട് ഓവർ ബ്രിഡ്ജ്: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചെർക്കള സെൻട്രലിന് അടുത്തായി നിർമ്മിച്ച 2X2 (ടൂ മീറ്റർ x ടൂ മീറ്റർ) കാറ്റിൽ വേ നടപ്പാത പുനക്രമീകരിച്ച് വലിയ നടപ്പാത നിർമ്മിക്കുകയും മഴവെള്ളക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നതോടൊപ്പം നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമായ 2X2 കാറ്റിൽ വേ നടപ്പാതക്ക് പുറമേ ഇരു സ്കൂളുകളെയും ബന്ധിപ്പിക്കുന്നതിന് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുക. കൂടാതെ, സിറ്റിസൺ നഗർ, ഇന്ദിരാ നഗർ, എഫ് എച്ച് സി, ചെർക്കള സ്കൂൾ, ചെർക്കള ടൗൺ, വി കെ പാറ, മാപ്പിള സ്കൂൾ, സ്റ്റാർ നഗർ എന്നിവിടങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കുക.

ചടങ്ങിൽ മുസ്‌ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജലീൽ എരുതുംകടവ്, ചെർക്കള മുഹിയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് എ അബ്ദുല്ലക്കുഞ്ഞി, സിപിഎം നേതാവ് നാസർ ധന്യവാദ്, മുസ്‌ലിം ലീഗ് ചെർക്കള ടൗൺ വാർഡ് കമ്മിറ്റി ട്രഷറർ സി എച്ച് ബടക്കേക്കര, ചെർക്കള സൗത്ത് വാർഡ് പ്രസിഡണ്ട് സി എച്ച് ഷുക്കൂർ ബടക്കേക്കര, ചെർക്കള വെസ്റ്റ് വാർഡ് ജനറൽ സെക്രട്ടറി സലാം ചെർക്കള, വ്യാപാരി വ്യവസായ ഏകോപന സമിതി കാസർഗോഡ് ജില്ലാ സെക്രട്ടറി ബി എം ഷെരീഫ്, ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ചെർക്കള പിടിഎ പ്രസിഡണ്ട് ഹനീഫ ചെർക്കള, സാമൂഹ്യ പ്രവർത്തക സുലൈഖ മാഹിൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് തായൽ, ചെങ്കള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡണ്ട് സിഎ അഹമ്മദ് കബീർ ചെർക്കളം, മുട്ടത്തോടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുൻ പഞ്ചായത്ത് മെമ്പർ ഇബ്രാഹിം ബേർക്ക, ഷാഫി ഇറാനി, സാദിഖ് നെക്കര, മുനീർ പി ചെർക്കളം, ഹമീദ് മാസ്റ്റർ വി സി സി, ഇഖ്ബാൽ ഇമ, നിസാർ അറന്തോട്, തുടങ്ങിയവർ പ്രസംഗിച്ചു. ചെയർമാൻ മൂസ്സ ബി ചെർക്കള ചർച്ചകൾ ക്രോഡീകരിച്ചു സംസാരിച്ചു. വർക്കിംഗ് ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ട്രഷറർ സിദ്ദിഖ് കനിയടുക്കം നന്ദിയും പറഞ്ഞു.

ചെർക്കളയിൽ മഴവെള്ളം കെട്ടി നിൽക്കുന്ന സംഭവം

സമര സമിതിയുടെ പുതീയ ഭാരവാഹികൾ: ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യരക്ഷാധികാരിയും ശ്രീ എൻ എ നെല്ലിക്കുന്ന് എം എൽ എ, ശ്രീ സി എച്ച് കുഞ്ഞമ്പു എം എൽ എ, ശ്രീ ഖാദർ ബദ്രിയ, ഇബ്രാഹിം ഖലീൽ ഹുദവി, ഫാദർ മാത്യു ബേബി, ഹാജി മുഹമ്മദ് ചെർക്കള, സിഎ അഹമ്മദ് ഹാജി അസ്മാസ്, പി എ അബ്ദുല്ല ടോപ്, ബഷീർ ബാബ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ദുൽ റഹിമാൻ ധന്യവാദ്, സി എച്ച് ബടക്കേക്കര, കെ എ മുഹമ്മദ് കുഞ്ഞി, എ അബ്ദുല്ലക്കുഞ്ഞി എന്നിവർ രക്ഷാധികാരികളും മൂസ്സ ബി ചെർക്കള, ചെയർമാൻ, ഷാഫി ഇറാനി വർക്കിംഗ് ചെയർമാൻ, ബി എം ഷെരീഫ് ജനറൽ കൺവീനർ, സുലൈഖ മാഹിൻ ട്രഷറർ, ജലീൽ എരുതുംകടവ്, നാസർ ധന്യവാദ്, സിദ്ദീഖ് കനിയടുക്കം, സഫിയ ഹാഷിം, സി കെ ഷാഫി, ഹനീഫ ചെർക്കള, ഇബ്രാഹിം ബേർക്ക, എംസിഎ ഫൈസൽ, സലാം ചെർക്കള, മുനീർ പി ചെർക്കളം, നിസ്സാർ അറംതോട്, മഹമൂദ് ആദിത്യ എന്നിവർ വൈസ് ചെയർമാൻമാരും ബാലരാജ് ബേർക്ക, സാദിഖ് നെക്കര, ഹാരിസ് തായൽ, സി എ അഹമ്മദ് കബീർ ചെർക്കളം, ഹാഷിം ബംബ്രാണി, സി കെ ഷാഫി, ബി എ ബഷീർ കോലാച്ചിയടുക്കം, സി കെ എം മുനീർ, നിസാർ അറംതോട്, മുത്തലിബ് ബേർക്ക, ആമു ദുബൈ, ഇഖ്ബാൽ ഇമ, റഷീദ് കനിയടുക്കം, അസിസ് മിൽമ, റൗഫ് മക്ക, മുയീസ് ചെർക്കള, മുജീബ് റഹ്മാൻ കെ, റഫീഖ് ചെർക്കള, ബദറുദ്ദീൻ, ഷക്കീർ ചെർക്കള എന്നിവർ ജോയിൻ കൺവീനർമാരും സി എച്ച് ഷുക്കൂർ ബടക്കേക്കര, നാസർ ചെർക്കളം എന്നിവർ കോഡിനേറ്റർമാരുമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest