Categories
ആവേശമായി ബോച്ചേയുടെ വരവ്; ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ53 ആം ഷോറൂം കാഞ്ഞങ്ങാട്ട് നാടിന് സമർപ്പിച്ചു
വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും ഷോറൂമിൽ ഒരുക്കി
Trending News





കാഞ്ഞങ്ങാട് / കാസർകോട്: ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ 53 ആം ഷോറൂം കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിച്ചു. ജീവകാരുണ്യ പ്രവർത്തകനും ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ ബോബി ചെമ്മണ്ണൂർ ‘ബോച്ചേ’ നേരിട്ട് എത്തിയാണ് ഷോറൂം ഉദ്‌ഘാടനം നിർവഹിച്ചത്. സിനിമാ താരങ്ങളായ ഷോംന കാസിം, പ്രയാഗാ മാർട്ടിൻ, വി.കെ ശ്രീരാമൻ തുടങ്ങിയവരും ജനപ്രതിനിധികൾ രാഷ്ട്രീയ സാംസ്‌കാരിക ബിസിനസ് രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
Also Read

നിർദ്ധനരായ നിരവധി കാൻസർ രോഗികൾക്ക് ധനസഹായ വിതരണം ചെയ്തതിന് ശേഷമാണ് ബോച്ചേ തൻ്റെ ജ്വല്ലറിയുടെ ഉദ്‌ഘാടന ചടങ്ങ് നടത്തിയത്. പഞ്ചായത്ത് പ്രതിനിധികൾ വേദിയിൽ ആവശ്യപ്പെട്ട ആംബുലൻസ് എന്ന ആവശ്യത്തിനും ബോച്ചേ ഉറപ്പ് നൽകി. നിരവധിപേരാണ് ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ ഉദ്‌ഘാടനത്തിന് കാഞ്ഞങ്ങാട് ഏത്തിയത്.

ബോച്ചേയുടെ വരവ് കാഞ്ഞങ്ങാടിന് വലിയ ആവേശമാണ് ഉണ്ടാക്കിയത്. സ്വർണാഭരണങ്ങൾക്ക് മൂന്നുശതമാനം മുതൽ പണിക്കൂലിയും വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും വിവാഹ പർച്ചേസിന് മറ്റു നിരവധി ആനുകൂല്യങ്ങളും ചെമ്മണ്ണൂർ കാഞ്ഞങ്ങാട് ഷോറൂമിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Sorry, there was a YouTube error.