Categories
തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു.
Trending News





കാസർകോട്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിൻ്റെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ചക്ക വളരെ പ്രധാന്യം നിറഞ്ഞ പഴ മാണ്. ലോകത്തിലെ ഏറ്റവും വലിയ പഴവും ചക്കയാണ്. പോഷകങ്ങളിലും വളരെ മുന്‍പിലാണ് ചക്ക. നിരവധി വിഭവങ്ങളാണ് ചക്കകൊണ്ട് ഉണ്ടാക്കാനാവുക. അത് സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ഫെസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ചക്കയുടെ നിരവധി ഉൽപന്നങ്ങൾ ഫെസ്റ്റിൽ വിൽപ്പന നടത്തി.
Also Read

സി.ഡി.എസ് ചെയർപേഴ്സൺ എം. മാലതി, ഉപജീവന ഉപസമിതി കൺവീനർ റഹ്മത്ത് പി.കെ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗദ എം, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർ കവിത, സപ്പോർട്ടിങ് സ്റ്റാഫുകൾ, കുടുംബശ്രീ അംഗങ്ങൾ, മാസ്റ്റർ കർഷകർ, ജെ.എൽ.ജി അംഗങ്ങൾ തുടങ്ങി എൺപതിലധികം ആളുകൾ ഫെസ്റ്റിൽ പങ്കെടുത്തു. ചക്ക, ചക്ക പായസം, ചക്ക ഹൽവ, ചക്ക ചിപ്സ്, ചക്ക ബജി, ചക്ക ലഡു, ചക്ക ഐസ് ക്രീം, ചക്ക അപ്പം, ചക്കക്കുരു ഹൽവ, ചക്ക ക്കുരു കട്ലറ്റ്, ചക്കക്കുരു ലഡു തുടങ്ങി വൈവിദ്ധ്യമാർന്ന ചക്ക വിഭവങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

Sorry, there was a YouTube error.