Categories
education Kerala local news

അംഗൻവാടികളിൽ പൂന്തോട്ടം; ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ നടപ്പിലാക്കുന്ന ‘പുഷ്പവാടി’ പദ്ധതിക്ക്‌ തുടക്കമായി

കാസർകോട്: ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗൻവാടികളിൽ പൂന്തോട്ടം നിർമ്മിച്ചു നൽകുന്ന “പുഷ്പവാടി” എന്ന പദ്ധതിക്ക്‌ ലോക പരിസ്ഥിതി ദിനത്തിൽ ചെർക്കള ടൗൺ അംഗൻവാടിയിൽ തുടക്കമായി. സി.സി.ഡബ്ല്യൂ.ഒ നിർമ്മിച്ച് നൽകിയ പൂന്തോട്ടത്തിൻ്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനാചരത്തിൻ്റെ ഭാഗമായുള്ള വൃക്ഷതൈ നടൽ കർമ്മവും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്‌ കാദർ ബദരിയ നിർവ്വഹിച്ചു. സി.സി.ഡബ്ല്യൂ.ഒ ജില്ലാ കമ്മിറ്റി ചെയർമാൻ അഷറഫ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സഫിയ ഹാഷിം മുഖ്യതിഥിയായി പങ്കടുത്തു. സി.സി.ഡബ്ല്യൂ.ഒ ദേശീയ ഭരണ സമിതി പ്രസിഡന്റ്‌ സുനിൽ മളിക്കാൽ പരിസ്ഥിതി ദിന സന്ദേശം നൽകി. ചെങ്കള പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ അൻഷിഫ അർഷാദ്, സി.സി.ഡബ്ല്യൂ.ഒ ദേശീയ ഭരണ സമിതി വൈസ് പ്രസിഡന്റ്‌ ഉമ്മർ പാടലഡുക്ക, ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ ശ്രീലത, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ബിന്ദു കെ.കെ, കീർത്തന വി.കെ, സാമൂഹ്യ പ്രവർത്തകൻ നാസർ ചെർക്കളം എന്നിവ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വിചിത്ര കെ.ടി, സ്വാഗതവും അംഗൻവാടി വർക്കർ ഇന്ദിര നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest