Trending News





കാസർകോട്: മടിക്കേരിയിലെ കൊടഗു വിദ്യാലയത്തിൽ വെച്ച് നടന്ന സി.ബി.എസ്.ഇ ദക്ഷിണ മേഖല-2 വിദ്യാർത്ഥികളുടെ 14 വയ്യസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി എം.പി ഇന്റർനാഷണൽ സ്കൂൾ കാസറഗോഡ്. മടിക്കേരിയിലെ കൊടഗു വിദ്യാലയത്തിൽ ഒക്ടോബർ 3 മുതൽ 7 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. കേരള, കർണാടക, മഹാരാഷ്ട സംസ്ഥാനങ്ങളിലെ വിവിധ ടീമുകൾ വിവിധ വിഭാഗങ്ങളിലായി മത്സരിച്ചു. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സ്കൂൾ ഇത്തരത്തിലുള്ള ഒരു ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്തമാക്കുന്നത്.
Also Read

സ്കൂളിനായി അബ്ദുല്ല സഹൽ (ക്യാപ്റ്റൻ), മുഹമ്മദ് ഫലാഹ്, നിഹാൽ ഹുസൈൻ, ആസാൻ, മുഹമ്മദ്, അബ്ദുൽ ഹാദി, സയ്യദ് മുഹമ്മദ് സിയ, സയ്യദ് മുഹമ്മദ് റയാൻ, മുഹമ്മദ് ഷയാൻ, മുഹമ്മദ് അനസ്, അഹ്‌മദ് അബ്ദുൽ സലാം, നിഫാൻ നൗഷാദ്, ഷാഹിൽ ഫർസീൻ, ഹുസൈൻ അബ്ബാസ്, മുഹമ്മദ് അയ്‌മൻ, അബ്ദുൽ ഖാദർ ഹാസിക് എന്നീ കുട്ടികൾ കളത്തിലിറങ്ങി. ടീം കോച്ച് ആദർശ് ദേവദാസ്, മാനേജർ സഫ്‌വാൻ പാലോത്ത്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് സാദിഖ് ഷെറൂൾ, സ്കൂൾ സ്റ്റാഫ് വിജിത്ത് തുടങ്ങിയവർ കുട്ടികളെ പരിശീലിപ്പിച്ചു. മെഡൽ നേടിയ വിദ്യാർത്ഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും ചെയർമാൻ എം.പി ഷാഫി ഹാജി, വൈസ് ചെയർമാൻ ഷഹീൻ മുഹമ്മദ് ഷാഫി, നൂരിഷ ഷാഫി, മാനേജർ പി.എം ഷംസുദീൻ തുടങ്ങിയവർ അഭിനന്ദിച്ചു.


Sorry, there was a YouTube error.