വി.ഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവ്; പാണക്കാട് തങ്ങൾ അയോധ്യ വിഷയത്തിൽ മാന്യമായ നിലപാട് എടുത്തെന്ന് കെ.സുരേന്ദ്രൻ

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വി.ഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവ്; പാണക്കാട് തങ്ങൾ അയോധ്യ വിഷയത്തിൽ മാന്യമായ നിലപാട് എടുത്തെന്ന് കെ.സുരേന്ദ്രൻ

വി.ഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കാട്ടുകള്ളൻമാരുടെ മുന്നണിയാണ് എൽ.ഡി.എഫും യു.ഡി.എഫും. കേരളത്തിലെ എല്ലാ അഴിമതി കേസുകളെല്ലാം കേന്ദ്രം തെളിയിക്കും.

അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ മാന്യമായ നിലപാട് പറഞ്ഞു. എന്ത് തെറ്റാണ് ഭൂരിപക്ഷ സുമുദായം സതീശനോട് ചെയ്‌തത്? രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ കേരളം ഏറ്റെടുത്തു. നരേന്ദ്ര മോദിയിലാണ് ജനത്തിൽ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും കേരള ബജറ്റിലില്ല’: കെ.സുരേന്ദ്രൻ

സംസ്ഥാന ബജറ്റിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബജറ്റ് പുത്തിരിക്കണ്ടം പ്രസംഗം. പരാമർശങ്ങൾ പലതും വസ്‌തുത വിരുദ്ധം. തകർന്ന സമ്പത്ത് ഘടനയെ രക്ഷിക്കാൻ ഒരു മന്ത്രവും ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.

ബജറ്റ് വാചക കസർത്ത് മാത്രം. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രസംഗം നടത്താൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കാനുള്ള ഒരു നീക്കവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. റബറിന് വില കൂടുമെന്ന് കണ്ടാണ് താങ്ങുവില 180 ആക്കുമെന്ന ഇപ്പോഴത്തെ പ്രഖ്യാപനമെന്നും കെ.സുരേന്ദ്രൻ.

വിദേശ സർവകലാ ശാലകൾക്ക് അനുമതി നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ടി.പി ശ്രീനിവാസൻ ഇത് പറഞ്ഞപ്പോൾ എടുത്തിട്ട് അടിച്ചവരാണ് പ്രഖ്യാപനം നടത്തുന്നത്.

ടി.പി ശ്രീനിവാസനോട് ധനമന്ത്രി മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയെന്ന ആരോപണം തെറ്റാണ്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0Shares