കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു

  • Post category:health / local news
  • Reading time:1 min read
You are currently viewing കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു

കാസർകോട്: കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ. ജി. എം. ഒ. എ യുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ജയിൽ റോഡിന് അരികിലായി നിർമ്മിച്ച മനോഹരമായ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം അസോസിയേഷൻ ദിനാഘോഷവും സംസ്ഥാന കമ്മിറ്റി യോഗവും നടന്നു.

ബിൽഡിംഗിലെ ഗസ്റ്റ് റൂമിൻ്റെ ഉദ്ഘാടനവും സംസ്ഥാന പ്രസിഡണ്ട് നിർവഹിച്ചു. കോൺഫറൻസ് ഹാൾ ഉദ്ഘാടനം ജനറൽ സെക്രട്ടറി സുരേഷ് എൻ നടത്തി. ചടങ്ങിൽ ഡി.എം.ഓ ഡോക്ടർ എ.വി. രാംദാസ് മുഖ്യാതിഥിയായിരുന്നു . ജില്ലാ പ്രസിഡണ്ട് ഡോക്ടർ സി. എം കായിഞ്ഞി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ ഡോക്ടർ ജമാൽ അഹമ്മദ് എഡിറ്റർ ഡോക്ടർ വി.എസ് അനുപ്, ഡോക്ടർ ഒ. വാസുദേവൻ, ഡോക്ടർ ശംസുദ്ദീൻ പി, ഡോക്ടർ സുനിൽ കുമാർ പി.എസ്, ഡോക്ടർ ഷമീമ തൻ വിർ ,ഡോക്ടർ ബി. നാരായണ നായിക്, ഡോക്ടർ ഷക്കീൽ അൻവർ എന്നിവർ ആശംസകളർപ്പിച്ചു.

ഡോക്ടർ ഡി ജി രമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോക്ടർ സുരേശൻ വി സ്വാഗതവും ഡോക്ടർ മുഹമ്മദ് റിയാസ് നന്ദി പ്രകാശനവും നടത്തി. ചടങ്ങിൽ മുൻകാല സംസ്ഥാന നേതാക്കളെയും എഞ്ചിനീയർ ശരീഫിനെയും ആദരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം സർക്കാർ ഡോക്ടർമാരും റിട്ടയഡ് ഗവൺമെൻറ് ഡോക്ടർമാരുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

0Shares