പുഴയിൽ കാണാതായ നാടക- സിനിമാ പ്രവത്തകൻ്റെ മരണത്തിൽ നാടാകെ ദുഃഖത്തിൽ; കാണാതായത് തോണി യാത്രക്കിടെ ചേരൂര്‍ പുഴയിൽ, ദുരൂഹത മാറിയിട്ടില്ല, പോലീസ് അന്വേഷണം ആരംഭിച്ചു

You are currently viewing പുഴയിൽ കാണാതായ നാടക- സിനിമാ പ്രവത്തകൻ്റെ മരണത്തിൽ നാടാകെ  ദുഃഖത്തിൽ; കാണാതായത് തോണി യാത്രക്കിടെ ചേരൂര്‍ പുഴയിൽ, ദുരൂഹത മാറിയിട്ടില്ല, പോലീസ്  അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള തോണിയാത്രക്കിടെ കാണാതായ പാണലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പാണലത്തെ അബ്ദുല്‍ മജീദി(54)ൻ്റെ മൃതദേഹമാണ് ബുധനാഴ്‌ച ഉച്ചയോടെ തിരച്ചിലിൽ കണ്ടെത്തിയത്.

ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചേരൂര്‍ ഭാഗത്തെ പുഴയില്‍ തോണിയാത്ര നടത്തുന്നതിനിടെ ആണ് മജീദിനെ പുഴയിൽ കാണാതായത്. കലാപ്രവത്തകനും നാടക- സിനിമാ പ്രവത്തകനുമാണ് മജീദ്.

വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസും കാസര്‍കോട് ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി.

രാത്രി ആയതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമായില്ല. ബുധനാഴ്‌ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രവാസി മലയാളിയായ മജീദ് ഏറെക്കാലമായി നാട്ടിൽ തന്നെ ചെറുകിട വസ്ത്ര വ്യാപാരങ്ങളുമായി ഉപജീവനം നടത്തി വരികയായിരുന്നു.

അപ്രതീക്ഷിത മരണത്തിൻ്റെ ദുഃഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. മജീദിൻ്റെ അപകട മരണത്തിൽ ദുരൂഹത മാറിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares