Categories
business

ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ അഭിനന്ദിക്കാൻ ഡോ. ബോബി ചെമ്മണൂർ എത്തി

പഠനത്തോടൊപ്പം തന്‍റെ കൂടെ സന്നദ്ധ പ്രവർത്തനങ്ങളിലും ഉമ്മർ മുഖ്താർ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂർ അഭ്യർത്ഥിച്ചു.

വേങ്ങര: തോട്ടിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തിൽ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂർ സ്വർണപ്പതക്കം നൽകി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മർ മുഖ്താറും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

പഠനത്തോടൊപ്പം തന്‍റെ കൂടെ സന്നദ്ധ പ്രവർത്തനങ്ങളിലും ഉമ്മർ മുഖ്താർ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂർ അഭ്യർത്ഥിച്ചു.

തോട്ടിൽ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മർ മുഖ്താർ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്‍റെ ധീരതയ്ക്കുള്ള അവാർഡിന് അർഹനായത്. മലപ്പുറം വേങ്ങരയിലെ അഞ്ചുകണ്ടം വീട്ടിൽ അബ്ബാസിന്‍റെയും സമീറയുടെയും മകനാണ് ആറാം ക്ലാസ് വിദ്യാർത്ഥിയായ ഉമ്മർ മുഖ്താർ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest