Trending News





കാസർഗോഡ്: മാർബിൾ ആൻഡ് ഗ്രാനൈറ്റ് ഡീലേഴ്‌സ് അസോസിയേഷൻ (MGDA) 13 മത് സംസ്ഥാന സമ്മേളനം കാസറഗോഡ് ഹൈവേ കാസിൽ ഹോട്ടലിൽവെച്ച് നടന്നു. പരിപാടി മുൻ സംസ്ഥാന അധ്യക്ഷനും മെർമെർ ഇറ്റാലിയ ചെയർമാൻ സകീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ പി.കെ മുസ്തഫ അധ്യക്ഷത വഹിച്ചു. മാർബിൾ ആൻഡ് ഗ്രാനൈറ്റ് മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ വളരെ നല്ലനിലയിൽ ഇടപെടൽ നടത്തി പരിഹരിച്ചതായി യോഗം വിലയിരുത്തി. വ്യാജ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തിട്ടുണ്ട്. ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലാണുണ്ടായത്. ഇത്തരം പ്രവണതക്ക് വിരാമമിടാൻ സാധിച്ചു. ലോജിസ്റ്റിക്ക് കമ്പനികൾ അനിയന്ത്രിതമായി വർധിപ്പിച്ച കണ്ടയ്നർ ചാർജിനെതിരെയും ശക്തമായ ഇടപെടൽ നടത്തി. വല്ലാർപാടത്തെ ലോറി സംഘടനകൾ ഉയർത്തിയ ലോറി വാടകയിലും നമുക്ക് കാര്യമായ ഇടപെടൽ നടത്താനായി. GST നോട്ടീസുമായി ബന്ധപ്പെട്ട വിഷയത്തിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ഇതിനുപുറമെ മറ്റു സംഘടനാ തലത്തിലുള്ള പ്രവർത്തനവും യോഗ ചർച്ച ചെയ്തു.
Also Read

മുൻ ട്രഷറർ യൂ കെ യൂസഫ് അടക്കം സംസ്ഥാന, ജില്ലാ തലത്തിലുള്ള മുഴുവൻ ഭാരവാഹികളും സമ്മേളനത്തിൽ പങ്കാളികളായി. 2024- 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. പ്രിസൈഡിംഗ് ഓഫീസറായി ജമാലുദ്ധീൻ കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സകീർ ഹുസൈൻ മെർമെർ ഇറ്റാലിയ (പ്രസിഡന്റ്), ഇസ്മായിൽ സോനാ മാർബിൾസ് പയ്യന്നുർ (ജനറൽ സെക്രട്ടറി), മുജീബ് റഹ്മാൻ മൗലാന മാർബിൾസ് മഞ്ചേരി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ടി വിജയൻ (കോഴിക്കോട്), ജി. വിജയൻ (കൊല്ലം), ഡെന്നി(തൃശ്ശൂർ) എന്നിവർ വൈസ് പ്രസിഡണ്ടുമാർ, ജാബിർ (കോഴിക്കോട്), യൂ.കെ അഷ്‌റഫ് ( കാസർഗോഡ്), ഇ.എം അബ്ദുൽ സലാം (എറണാകുളം) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സംസ്ഥാനതലത്തിൽ കാസർഗോഡ് മുതൽ തിരുവന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ നിന്നുള്ള ഇരുന്നൂറോളം അംഗങ്ങൾ സമ്മേളനത്തിൽ പങ്കടുത്തു.



Sorry, there was a YouTube error.