
കാസര്‍കോട്: ഉമ്മ ചക്ക മുറിക്കുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന മകൻ കത്തിയ്ക്ക് മുകളിലേക്ക് കാൽ വഴുതി വീണ് ദാരുണ അന്ത്യം. എട്ട് വയസുകാരൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. വിദ്യാനഗർ പാടി ബെള്ളൂറടുക്ക സ്വദേശിയാണ്. കളിക്കുന്നതിനിടെയുള്ള അപകടമാണ് സംഭവിച്ചത്. കാൽ വഴുതി അബദ്ധത്തിൽ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടത് നെഞ്ചിന് താഴെ ആഴത്തിൽ മുറിവ് പറ്റിയ നിലയിലായിരുന്നു. അപകട മരണത്തിൽ സങ്കടത്തിലാണ് നാട്. കണ്ണീരോടെ കുടുംബവും ബന്ധുക്കളും.
