Categories
സി.സി ഡബ്ല്യു.ഒ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും; എകാംഗ നാടകവും സംഘടിപ്പിച്ചു
Trending News





കാസർകോട്: ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റി “പ്രതികരിക്കാം പ്രതിരോധിക്കാം” എന്ന പേരിൽ നടത്തിവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ വിദ്യാനഗർ ഗവണ്മെന്റ് ഐ.ടി.ഐ വച്ച് നടന്നു. കാസർകോട് നഗര സഭാ ചെയർമാൻ അബ്ബാസ് ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ചെയർമാൻ ബി അഷറഫ് ബോവിക്കാനം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ മുഖ്യ പ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. അധ്യാപകനും സി.സി ഡബ്ല്യൂ.ഒ ജില്ലാ കൺവീനറുമായ സുരേഷ് കുമാർ കുറ്റിക്കോൽ “കുടമാറ്റം” എന്ന പേരിൽ ലഹരിക്കെതിരായ ഏകാങ്ക നാടകം അവതരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബേബി മധു സ്വാഗതം പറഞ്ഞു. ചൈൽഡ് കെയർ &വെൽഫെയർ ഓർഗനൈസേഷൻ ദേശീയ ഭരണ സമിതി ഭാരവാഹികളായ സുനിൽ മളിക്കാൽ, ഉമ്മർ പാഡലടുക്ക, ജയപ്രസാദ് ബേഡകം, ജില്ലാ കമ്മിറ്റി ട്രഷറര്‍ മനു മാത്യു, ഗ്രൂപ്പ് ഇൻസ്‌ട്രക്ടർ ജയമോഹൻ, സ്റ്റാഫ് സെക്രട്ടറി നഹാസ് എന്നിവർ സംസാരിച്ചു.
Also Read

Sorry, there was a YouTube error.