തലയിൽ ചക്ക വീണ് പരിക്കേറ്റ 9 വയസ്സുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ മരണവും; നാടിനെ കണ്ണീരിലാക്കി ആയിശ തസ്നിയുടെ മരണം

You are currently viewing തലയിൽ ചക്ക വീണ് പരിക്കേറ്റ 9 വയസ്സുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു; പിന്നാലെ മരണവും; നാടിനെ കണ്ണീരിലാക്കി ആയിശ തസ്നിയുടെ മരണം

മലപ്പുറം: വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയിൽ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണ അന്ത്യം. പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. മലപ്പുറം കോട്ടക്കലിലാണ് സംഭവം. ശനിയാഴ്ച്ച രാവിലെയാണ് ദാരുണ അപകടം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയുടെ ദേഹത്ത് സമീപത്തെ മരത്തിൽ നിന്നും ചക്ക വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റതിനാൽ രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നു എന്നാണ് വിവരം. ആശുപത്രിയിൽ എത്തിച്ച ഉടൻ ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾക്കകം പെൺകുട്ടി മരണപ്പെടുകയാണുണ്ടായത്. ആയിശ തസ്നിയുടെ മരണം നാടിനെ കണ്ണീരിലാക്കി.

0Shares