
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും കൂടുകയാണ്. ചെറു പ്രായക്കാരാണ് ഏറെയും അക്രമകാരികളാകുന്നത്. പലരും ലഹരിക്ക് അടിമകളാണ്. മയക്കുമരുന്ന് അടക്കമുള്ള ലഹരി കേരളത്തിൽ സുലഭമായി ലഭിക്കുന്നതും അപകടം വിളിച്ചുവരുത്തുന്നു. സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പലരും അക്രമകാരികളായിമാറുന്നത്. പല സിനിമകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ നിസാരമായി കാണിക്കുന്നു. ചില സിനിമകളിൽ കൊലപാതകവും ആക്രമണവും നിസ്സാരവത്കരിക്കുന്നു ഇതൊക്കെയും പുതു തലമുറയിൽ ക്രിമിനൽ സ്വഭാവം ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്. ഈ അടുത്തിടെ കുടുംബങ്ങളിൽ ഉണ്ടായ കൊലപാതകം, വിദ്യാർത്ഥികൾ തമ്മിലുള്ള കോല, അയൽക്കാർ തമ്മിലുള്ള വാക്കേറ്റവും കൊലയും അടക്കം പലതിനും സിനിമ ഒരു പരിധിവരെ സാധീനം ചെലുത്തിയവയാണ്. സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. സിനിമയുടെ സ്വഭാവത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി സർക്കാർ അടിയന്തിര ഇടപെടൽ നടത്തുകയാണ് വേണ്ടത്.
സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ അപകടം ചെയ്യുന്നുവെന്ന് മനോജ് എബ്രഹാം അഭിപ്രായപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവർത്തകരുടെ യോഗം വിളിക്കും. സാമൂഹിക പ്രതിബന്ധ ചലച്ചിത്രങ്ങളിൽ വേണം. കേന്ദ്ര സർക്കാരിൻ്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടുമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 63 കൊലയാണ് കേരളത്തിൽ മാത്രം നടന്നത്. ഇതിൽ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തർക്കമാണ്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ്. ലഹരിക്കെതിരെ വലിയ പ്രതിരോധം ആവശ്യമാണെന്നും പോലീസും വിദ്യാഭ്യാസ വകുപ്പും എല്ലാം സഹകരിച്ച് മുന്നോട്ട് പോകുമെന്നും എ.ഡി.ജി.പി പറഞ്ഞു. കേരള പെലീസ് നടത്തുന്ന പി-ഹണ്ട് ഓപ്പറേഷന്‍ തുടർച്ചയായി ഉണ്ടാകും. ചെറിയ വിൽപ്പനക്കാരെ മാത്രമല്ല, വൻ വിതരണക്കാരെ പിടികൂടാനും പദ്ധതി തയ്യാറാക്കി. മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളമായും പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും എ.ഡി.ജി.പി കൂട്ടിച്ചേർത്തു.
