
കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ അഞ്ചുപേർ മരണത്തിന് കീഴടങ്ങി. നിലവിൽ വിവിധ ആശുപത്രികളിലായി പൊള്ളലേറ്റ് ചികിത്സയിൽ 49 പേരുണ്ട്. ഇവരിൽ എട്ടുപേർ ഐ.സി.യുവിൽ തുടരുകയാണ്. കിണാവൂരിലെ രജിത്ത് (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെയാണ് മരണ സംഖ്യ അഞ്ചായി ഉയർന്നത്. രജിത്ത് മംഗളൂരു എ.ജെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. രജിത്തിൻ്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവർ അപകത്തെ തുടർന്ന് ചികിത്സക്കിടെ മുൻ ദിവസങ്ങളിൽ മരിച്ചിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യം കെട്ടിന് പോയത്.
