Categories
ഒരുമിച്ച് ഭക്ഷണം കഴിച്ചും പാട്ട് പാടിയും ആൾട്ടൺ ഹൈം ചാരിറ്റി ഓർഗനൈഷേൻ പ്രവർത്തകർ; കന്യപ്പാടിയിലെ അന്തേവാസികൾക്കൊപ്പം ഒരു ദിവസം..
Trending News





കാസർകോട്: ആഘോഷങ്ങൾ വരുമ്പോൾ മക്കൾക്കും കുടുംബത്തിനൊപ്പം കഴിയേണ്ടവർ ജീവിത സായാഹ്നത്തിൽ അഗതിമന്ദിരത്തിൽ കഴിയുമ്പോൾ അവരെ ചേർത്ത് പിടിച്ച് ഒരു കൂട്ടം പ്രവർത്തകർ.
കന്യപ്പാടിയിലെ ആശ്രയ ആശ്രമത്തിൽ കഴിയുന്ന അന്തേവാസികൾക്കൊപ്പം ഒരു ദിവസം പാട്ട് പാടിയും കളിച്ചും ചിരിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും സമയം ചെലവഴിക്കുകയാണ് ആൾട്ടൺ ഹൈം ചാരിറ്റി ഓർഗനൈസേഷൻ പ്രവർത്തകർ ചെയ്തത്. കന്യപ്പാടിയിലെ ആശ്രയ ആശ്രമത്തിൽ കഴിയുന്ന അന്തേവാസികൾക്ക് അത് മറക്കാനാവാത്ത അനുഭവമുണ്ടാക്കി. ഉറ്റവരിൽ നിന്നും സ്നേഹം കിട്ടിയ പ്രതീതിയായിരുന്നു അന്തേവാസികളുടെ മുഖത്തുണ്ടായിരുന്നത്. ന്യു ഇയർ കേക്ക് മുറിച്ച് മധുര പലഹാരം വിതരണം ചെയ്തും അവർക്കൊപ്പം ഒന്നിച്ചിരുന്ന് ചായ കുടിച്ചും പലഹാരം തിന്നുമായിരുന്നു പ്രവർത്തകർ മടങ്ങിയത്. 13 അമ്മമാരും 10 പുരുഷൻമാരുമാണ് ആശ്രമത്തിൽ കഴിയുന്നത്. ആശ്രമ നടത്തിപ്പുകാരൻ ഹരീഷ് പ്രവർത്തകരെ സ്വീകരിച്ചു. ചാരിറ്റി പ്രവർത്തകരായ മുജീബ് മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത്, ബെറ്റി ടീച്ചർ, സാബിറ എവറസ്റ്റ്, ആയിഷ തവക്കൽ, ആമിന ഇബ്രാഹിം തുടങ്ങിയവരും കുടുംബാ അംഗങ്ങളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു. അമ്മമാർ മനോഹരമായി കുട്ടികൾക്കൊപ്പം പാട്ടുകൾ പാടി, കാസർകോട്ടെ കുട്ടി പുള്ളോഴ്സിലെ ടീമംഗങ്ങളായ ഹാദി, ഹിബ, ഹിമ മിമിക്രിയും ഡാൻസും കഥാപ്രസംഗവും നടത്തി ആശ്രമത്തിലുള്ളവരെ ചിരിപ്പിച്ചു. പ്രവർത്തകർക്ക് അരുൺജിത്ത് ശശിധർ നന്ദി പറഞ്ഞു.
Also Read

Sorry, there was a YouTube error.