Categories
ക്രിസ്‌മസ് ദിനം കണ്ണൂരിൽ ഉണ്ടായത് ദാരുണമായ സംഭവം; റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനൊടുക്കി
Trending News





കണ്ണൂര്‍: കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി. റിസോര്‍ട്ടിലെ കെയർടേക്കറായ പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിലാണ് ക്രിസ്‌മസ് ദിനം ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. റിസോര്‍ട്ടിൽ തീയിട്ട ശേഷം ജീവനക്കാരനെ സമീപത്ത് തേങ്ങിമരിച്ചനിലയിലായിരുന്നു. റിസോര്‍ട്ടിന് തീ പടര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തീപടരുന്ന് നാശമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. റിസോര്‍ട്ടിലെ തീയും നിയന്ത്രണ വിധേയമാക്കി. ഫയര്‍ഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. റിസോര്‍ട്ടിൽ 12 വര്‍ഷത്തിലധികമായി കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
Also Read

Sorry, there was a YouTube error.