Categories
articles Kerala local news

പുസ്തക പ്രകാശനം നടന്നു; പി അനുഷയുടെ കവിതാ സമാഹാരം ‘കളുപ്പ്’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം

കാഞ്ഞങ്ങാട്: പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയം, പുല്ലൂർ എ.കെ.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി. അനുഷയുടെ കവിത സമാഹാരമായ ‘കളുപ്പ് ‘ പ്രകാശന ചടങ്ങ് പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ വച്ച് നടന്നു. പ്രശസ്ത കവി സി.എം. വിനയചന്ദ്രൻ പ്രമുഖ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനവും ഉദ്ഘാടനവും നിർവഹിച്ചു.

പ്രശസ്ത കവി നാലപ്പാടം പത്മനാഭൻ പുസ്തകം പരിചയപ്പെടുത്തി. പുല്ലൂർ എ.കെ.ജി ക്ലബ്ബ് പ്രസിഡണ്ട് എ. കൃഷ്ണൻ അധ്യക്ഷനായി. സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. നാരായണൻ മാസ്റ്റർ, ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. വേണുഗോപാലൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സീത, എ ഷാജി, പ്രിയ ടീച്ചർ, ഷീബ ടീച്ചർ, എ.കെ.ജി ക്ലബ്ബ് സെക്രട്ടറി എം. അരുൺകുമാർ ഗ്രന്ഥാലയം പ്രസിഡണ്ട് സി. രഞ്ജിത്ത്, വനിതാ കമ്മിറ്റി സെക്രട്ടറി കെ. രോഹിണി എന്നിവർ സംസാരിച്ചു. കുമാരി പി. അനുഷ മറുമൊഴി ഭാഷണം നടത്തി. എ.കെ.ജി സ്മാരക ഗ്രന്ഥാലയം സെക്രട്ടറി എം.വി. നാരായണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് ഒ. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest