Categories
ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു
Trending News





രാവണീശ്വരം: വർധിച്ചു വരുന്ന ലഹരി ആശക്തിക്കെതിരെയും സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെയും രാവണീശ്വരം അഴീക്കോടൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നാട്ടു കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും ജ്വാലയും സംഘടിപ്പിച്ചു. പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് പരിപാടി ഉത്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരെ നാട് ഒറ്റക്കെട്ടായി പ്രതിരോധം തീർത്തില്ലെങ്കിൽ ഇനിയുള്ള യുവത്വം ലഹരിക്ക് അടിമപ്പെട്ടു പോയി നാടിനും സമൂഹത്തിനും ഉപകാരം ഇല്ലാത്തവരായി തീരുമെന്ന് ഡി.വൈ.എസ്.പി അഭിപ്രായപ്പെട്ടു. ക്ലബ്ബ് പ്രസിഡണ്ട് പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് ജനമൈത്രി പോലീസ് ഓഫീസർ പ്രദീപൻ കോതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ, അജാനൂർ പഞ്ചായത്ത് മെമ്പർ എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ജ്വാല തീർത്തു. ക്ലബ് സെക്രട്ടറി വിനോദൻ കെ.വി. സ്വാഗതവും ക്ലബ് ട്രഷറര്‍ രവീന്ദ്രൻ കെ.വി. നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.