‘യുനൈറ്റഡ് മീത്തൽ നെക്രാജ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; അബ്ദു കെ.ടി.എസ് രക്ഷാധികാരി, ഇബ്രാഹിം എൻ.പി പ്രസിഡണ്ട്; അബൂബക്കർ ഐ.എൻ സെക്രട്ടറി; കൂടുതൽ അറിയാം..

You are currently viewing ‘യുനൈറ്റഡ് മീത്തൽ നെക്രാജ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; അബ്ദു കെ.ടി.എസ് രക്ഷാധികാരി, ഇബ്രാഹിം എൻ.പി പ്രസിഡണ്ട്; അബൂബക്കർ ഐ.എൻ സെക്രട്ടറി; കൂടുതൽ അറിയാം..

ചെർക്കള (കാസറഗോഡ്): മീത്തൽ നെക്രാജെയിലെ സജീവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ “യുനൈറ്റഡ് മീത്തൽ നെക്രാജ” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. പള്ളത്തുമൂലയിൽ ചേർന്ന യോഗത്തിലായിരുന്നു ഭാരവാഹികൾ ചുമതല ഏറ്റടുത്തത്. രക്ഷാധികാരിയായി അബ്ദു കെ.ടി.എസിനെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പ്രസിഡന്റ്‌ ഇബ്രാഹിം എൻ.പി, സെക്രട്ടറി അബൂബക്കർ ഐ.എൻ, ട്രഷറര്‍ അബ്ദുല്ല (അള്ളു) എൻ.എസ് എന്നിവരാണ്. വൈസ് പ്രസിഡന്റ്‌ കബീർ കെ.എം, റഹ്മാൻ ടിപ്പു, ജോയിൻ സെക്രട്ടറി ഷംസീർ നാസ്കോ, മുസ്താക്ക് പി.എം എന്നിവരും ചുമതല ഏറ്റു, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്: ഹനീഫ, യുസഫ്, ഹസ്സൈനാർ, ബാത്തിഷ C.H, റഹ്മാൻ, മുസ്തഫ (മുസ്തു) N.M, ഹൈദർ, ഹാഷിം നിലപാടി, കരീം എന്നിവരെയും തെരഞ്ഞെടുത്തു.

2012 ൽ രൂപീകൃതമായ ക്ലബ് ഇതിനകം കലാ- കായിക രംഗങ്ങളിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കിയതായി ഭാരവാഹികൾ പറഞ്ഞു. ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ചാരിറ്റിയോടൊപ്പം തന്നെ പുതു തലമുറയെ ലഹരിയിൽ നിന്നും അകറ്റുന്നതിന് വേണ്ടി കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. കല- കായിക പരമായി ഭാവിയിലും വലിയ മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വർഷംതോറും കായിക പരമായി ക്രിക്കറ്റ്‌ ടൂർണ്ണമെന്റ് നടത്തിവരുന്നു. NPL (നെക്രാജെ പ്രീമിയർ ലീഗ് ) NSL (നെക്രാജെ സൂക്കർ ലീഗ്) പ്രധാന ടൂർണ്ണമെന്റുകളാണ്. കൂടാതെ കലാ രംഗത്ത് പ്രോത്സാഹനം നൽകുന്നതിന് വേണ്ടി ഗ്രാമോത്സവം സംഘടിപ്പിക്കാറുണ്ടെന്നും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ ജനകീയ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കും. ക്ലബ്ബ് പ്രവർത്തകരുടെ എക്കാലത്തെയും സ്വപ്നമായ ക്ലബ്ബിന് സ്വന്തം സ്ഥലത്ത് സ്വന്തം കെട്ടിടം എന്നത് യാഥാർഥ്യമാക്കാൻ ശ്രമിക്കും. അതിനായുള്ള കൂട്ടായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സ്ഥാനമേറ്റ പുതിയ ഭാരവാഹികൾ പറഞ്ഞു.

0Shares