
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം രംഗത്ത് വന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ ഷാനിബ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് തേടും. ഇടത് സ്ഥാനാർഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ.കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാമെന്നായിരുന്നു ഷാനിബ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇനി സരിനുമായുള്ള ചർച്ചയിൽ തീരുമാനം മാറ്റുകയായിരുന്നു. ‘വോട്ടുകള്‍ ഭിന്നിക്കരുതെന്ന നിലപാടുള്ളതിനാലാണ് പിന്മാറുന്നതെന്ന് ഷാനിബ് പറഞ്ഞു. മതേതര ജനാധിപത്യ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാൻ സരിന് വേണ്ടി വോട്ട് തേടുമെന്നും വോട്ടര്‍മാരെ നേരിട്ട് കാണാൻ വീടുകളില്‍ പോയി വോട്ട് ചോദിക്കുമെന്നും കൂടെ പ്രവർത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.
