Categories
പീഡന പരാതികളിൽ വീണ്ടും ട്വിസ്റ്റ്; കേസ് പിൻവലിക്കില്ല; പരാതിയുമായി മുന്നോട്ട് തന്നെ പോകും നടി; സംഭവം ഇങ്ങനെ..
Trending News





കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിൻവലിക്കും എന്ന തീരുമാനം തിരുത്തുന്നതായി നടി. മനോവിഷമം മൂലമാണ് കേസ് പിൻവലിക്കും എന്ന് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് പിന്തുണ ലഭിക്കാത്തത് എന്നെ മാനസികമായി തളർത്തി. നിലവിൽ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തോൽക്കാൻ എനിക്ക് മനസ്സില്ലന്നും കേസുമായി മുന്നോട്ട് തന്നെ പോകുമെന്നും ആലുവ സ്വദേശിനിയായ നടി പറഞ്ഞു. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി. നടി കേസ് പിൻവലിച്ചാലും പോലീസ് കേസുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. FRI രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ നിയമ നടപടി മുൻപോട്ട് തന്നെ പോകും. വലിയ വിവാദമായ കേസിൽ കൂടെ കൂടെ വാക്ക് മാറ്റുന്നത് നടിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടന്മാര്‍ക്കെതിരെ പരാതി നൽകിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നൽകിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.
Also Read

Sorry, there was a YouTube error.