കരൂർ ദുരന്തത്തിന് പിന്നാലെ മറ്റൊരു വൻ അപകടം കൂടി; പവര്‍ പ്ലാന്റില്‍ലുണ്ടായ അപകടത്തിൽ 9 തൊഴിലാളികള്‍ മരിച്ചു; നിരവധിപേർക്ക് പരിക്ക്

You are currently viewing കരൂർ ദുരന്തത്തിന് പിന്നാലെ മറ്റൊരു വൻ അപകടം കൂടി; പവര്‍ പ്ലാന്റില്‍ലുണ്ടായ അപകടത്തിൽ 9 തൊഴിലാളികള്‍ മരിച്ചു; നിരവധിപേർക്ക് പരിക്ക്

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ മറ്റൊരു അപകടം. എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിക്കിടെ വൻ അപകടം. 9 തൊഴിലാളികള്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരുക്കേറ്റു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ഫ്രെയിം തകര്‍ന്നുവീണാണ് അപകടം. ചെവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. പവര്‍ പ്ലാന്റിൻ്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിൻ്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ഫ്രെയിമാണ് തകര്‍ന്നു വീണത്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.

0Shares