ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ അപകടം; വേടൻ്റെ പരിപാടി കാണാൻ വൻ ജനത്തിരക്ക്; നിരവധിപേർ ആശുപത്രിയിൽ; ഒരു മരണം

You are currently viewing ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ അപകടം; വേടൻ്റെ പരിപാടി കാണാൻ വൻ ജനത്തിരക്ക്; നിരവധിപേർ ആശുപത്രിയിൽ; ഒരു മരണം

കാസറഗോഡ്: ബേക്കൽ ബീച്ച് പാർക്കിൽ നടന്നുവരുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ അപകടം. വേടൻ്റെ പരിപാടി കാണാൻ വൻ ജനത്തിരക്ക് ഉണ്ടാവുകയും തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇതോടെ സ്ത്രീകളും കുട്ടികളടക്കം നിരവധിപേർക്ക് പരിക്കേറ്റു. പരിപാടി നിർത്തിവെപ്പിച്ചു. പാർക്കിനോട് ചേർന്ന് റെയിൽവേ ട്രാക്ക് കടന്നുപോകുന്നതിനാൽ അതുവഴി പാർക്കിലേക്ക് ആളുകൾ ഇടിച്ചുകയറി എന്നും പറയുന്നുണ്ട്. ഒരാൾ ട്രെയിൻ തട്ടി മരിച്ചു എന്നാണ് വിവരം. വേടൻ്റെ സംഗീത പരിപാടി കാണാൻ എത്തിയ പൊയിനാച്ചി സ്വദേശിയായ 19 കാരണാണ് ട്രെയിൻ തട്ടി മരിച്ചത്. തിക്കും തിരക്കും അനുഭവപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അറിയാനായത്.

0Shares