Categories
കാസർകോട് നഗരസഭയുടെ മൂന്നാം ഹെൽത്ത് വെൽനസ്സ് സെന്റർ നെല്ലിക്കുന്ന് ബീച്ച് റോഡില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു
Trending News


കാസർകോട്: കാസർകോട് നഗരസഭ സമ്പൂർണ്ണ ആരോഗ്യം ലക്ഷ്യം വെച്ചുകൊണ്ട് ദേശീയ ആരോഗ്യ മിഷൻ്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ നടപ്പിലാക്കുന്ന ഹെൽത്ത് വെൽനസ്സ് സെന്ററിൻ്റെ മൂന്നാം കേന്ദ്രം നെല്ലിക്കുന്ന് ബീച്ച് റോഡില്‍ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആർ, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാരായ മുഷ്താഖ് ചേരങ്കൈ, അബ്ദുല്‍ റഹിമാന്‍ ചക്കര, അജിത് കുമാരന്‍, ഉമ എം, മജീദ് കൊല്ലമ്പാടി, സിദ്ദീഖ് ചക്കര, സക്കരിയ എം.എസ്, അർബൻ ഹെൽത്ത് ജില്ലാ കോർഡിനേറ്റർ അലക്സ് ജോസ്, നെല്ലിക്കുന്ന് മുഹിയിദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഡി.വി നന്ദി പറഞ്ഞു. തളങ്കര നുസ്രത് നഗര്‍, അണങ്കൂര്‍ പച്ചക്കാട് എന്നിവിടങ്ങളിലാണ് ഹെൽത്ത് വെൽനസ്സ് സെന്ററിന്റെ ആദ്യ രണ്ട് സെന്ററുകള്‍ പ്രവർത്തിക്കുന്നത്.
Also Read

Sorry, there was a YouTube error.