Categories
Kerala news

ഫ്ലക്സ് നിരോധന ഉത്തരവിൽ സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി; നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകം

ഫ്ലക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. അനധികൃത ഫ്ലക്‌സ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നവ കേരളമെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കി. അതേസമയം, അനധികൃത ഫ്ലക്സുകളില്‍ കര്‍ശന നടപടി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചു. നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ ഉത്തരവിട്ടു. ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *