Categories
കുഡ്ലു കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ചവരുടെ ഭൂമി സർവെ ഉദ്ഘാടനം ചെയ്തു
Trending News


കാസറഗോഡ്: ദീർഘനാളായി കടൽ പുറമ്പോക്കിൽ പട്ടയം ലഭിച്ച് നികുതി അടക്കാൻ പറ്റാത്തവരുടെ കൈവശഭൂമി സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ഭൂമി അളന്നു റിസർവെ റിക്കാർഡ് തയ്യാറാക്കുന്ന പ്രവർത്തനം ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു. നേരത്തെ റിസർവേ പൂർത്തിയാക്കിയ കുഡ്ലു വില്ലേജിൽ കടൽ പുറമ്പോക്കിൽ പട്ടയം നൽകിയ 394, 395, 396, 397 എന്നീ സർവെ നമ്പറുകളിലെ കൈവശക്കാരുടെ ഭൂമിയാണ് റിസർവേ നടത്തി റവന്യൂ റിക്കാർഡിൽ മാറ്റം വരുത്തുന്നത്. സർവെ പ്രവർത്തനം അടുത്തയാഴ്ച ആരംഭിക്കുകയാണ്. ഈ സർവെ നമ്പറുകളിൽ ഉൾപ്പെട്ട ഭൂവുടമസ്ഥർ കൈവശരേഖകളും അവകാശരേഖകളും ഹാജരാക്കുകയും കൈവശ അതിർത്തി കാണിച്ചു നൽകുന്നതിനും തയ്യാറാകണമെന്ന് റിസർവേ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
Also Read

Sorry, there was a YouTube error.