ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

  • Post category:national / news
  • Reading time:1 min read
You are currently viewing ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്

മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. ശക്തമായ കാറ്റിലും മഴയിലുമാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. നാവികസേനയാണ് പ്രതിമ നിര്‍മിച്ചതും രൂപകല്‍പന ചെയ്തതും.

അതേസമയം അഴിമതിയും നിര്‍മ്മാണത്തിലെ അപാകതകളുമാണ് പ്രതിമ തകരാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിമ തകര്‍ന്നതില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ സ്ഥലം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോണ്‍ട്രാക്ടര്‍മാര്‍, ശില്‍പ്പികള്‍ തുടങ്ങിയവര്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.

0Shares