ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; 96 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു, കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കി ഇരിക്കുന്നത്, വേനൽ ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്നും ആശങ്ക
അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടല്‍
Trending News





ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിലെ ശ്രീനഗറിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്.
Also Read
ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള്‍ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.
വിധി തേടി 1717 സ്ഥാനാര്‍ത്ഥികള്‍
1717 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 17.70 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 8.3 കോടി സ്ത്രീകളുണ്ട്. 19 ലക്ഷം പോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, അസദ്ദുദ്ദീന്‍ ഒവൈസി, മാധവി ലത തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി വോട്ട് രേഖപ്പെടുത്തി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി വോട്ട് രേഖപ്പെടുത്തി. കടപ്പ മണ്ഡലത്തിലെ 138ാം നമ്പര്‍ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
അല്ലു അര്‍ജുല്‍ വോട്ട് രേഖപ്പെടുത്തി
വോട്ട് രേഖപ്പെടുത്തി നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ ജൂലിലി ഹില്‍സിലാണ് അല്ലു വോട്ട് രേഖപ്പെടുത്തിയത്.
എല്ലാവരും വോട്ടവകാശം വിനിയോഗിക്കുക
വോട്ട് ചെയ്‌ത് ജൂനിയര്‍ എന്‍.ടി.ആര്‍. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും വരും തലമുറകള്‍ക്ക് കൈമാറേണ്ട മികച്ച സന്ദേശമാണിതെന്നും അദ്ദേഹം വോട്ട് ചെയ്‌ത ശേഷം പ്രതികരിച്ചു.
വോട്ട് രേഖപ്പെടുത്തി വെങ്കയ്യ നായിഡു
മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യയും വോട്ട് രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് ഇരുവരും വോട്ടെടുപ്പിൻ്റെ ആദ്യ മണിക്കൂറുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്.

കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരിക്കിയിരിക്കുന്നത്. പോളിങ് ശതമാനം കുറയുമോ എന്ന ആശങ്ക തുടരുകയാണ്. 9 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറും ഉള്‍പ്പെടെ 96 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് പോകും. ആന്ധ്ര പ്രദേശിലെ 25, തെലങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും ആന്ധ്രയില്‍ നടക്കും
2019ലെ തിരഞ്ഞെടുപ്പില്‍ 96ല്‍ 42 മണ്ഡലങ്ങളും ബി.ജെ.പിക്ക് ഒപ്പമായിരുന്നു. അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടല്‍.
ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്ക പാര്‍ട്ടികളേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും ഒരു പോലെ അലട്ടുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ ബൂത്തിൽ എത്തിക്കാനാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പാര്‍ട്ടികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Sorry, there was a YouTube error.