സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാൻ ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത് രാപ്പകൽ സമരങ്ങൾ

You are currently viewing സർക്കാറിൻ്റെ കണ്ണ് തുറപ്പിക്കാൻ ഉദുമ നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്ത് രാപ്പകൽ സമരങ്ങൾ

ചട്ടഞ്ചാൽ: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ലഹരി വ്യാപനങ്ങളും നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട പിണറായി സർക്കാരിൻ്റെ നിസംഗതയിൽ പ്രതിഷേധിച്ചു കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബഡ്ജറ്റ് വിഹിതം പോലും നൽകാതെ ഫണ്ട്‌ വെട്ടി കുറയ്ക്കുന്ന സർക്കാരിൻ്റെ ജനാതിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഏപ്രിൽ 4 ന് എല്ലാ പഞ്ചായത്ത്‌ ഓഫീസുകൾക്ക് മുമ്പിൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കാൻ ഉദുമ നിയോജയക മണ്ഡലം യു.ഡി.എഫ് യോഗം തീരുമാനിച്ചു. ജില്ല ജനറൽ കൺവീനർ എ.ഗോവിന്ദൻ നായർ അധ്യക്ഷ വഹിച്ചു, ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് ജനറൽ കൺവീനർ കെ.ബി മുഹമ്മദ് കുഞ്ഞി പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാർച്ച് 19 മുതൽ 25 വരെ പഞ്ചായത്ത്‌ യു.ഡി.എഫ് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചു.19ന് മുളിയാർ 4മണി, 20ന് ബേടകം 2മണി, കുറ്റിക്കോൽ 4മണി, പള്ളിക്കര 2മണി, 22ന് ചെമ്മനാട് 2മണി, 23ന് പുല്ലൂർ-പെരിയ 4മണി, 24ന് ഉദുമ 2മണി, 25ന് ദേലമ്പാടി രാവിലെ 9മണി.

ഏപ്രിൽ 10ന് മലയോര കർഷകരുടെ വിഷയങ്ങൾ ഏറ്റെടുത്ത് വെള്ളരിക്കുണ്ടിൽ നടക്കുന്ന സമരവും, ഏപ്രിൽ 21ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ കാസറഗോഡ് നെല്ലിക്കുന്ന് കടപുറത്ത് നിന്ന് ആരംഭിക്കുന്ന തീരദേശ സമരയാത്രയും വിജയിപ്പിക്കാൻ പരിപാടികൾ ആവിഷ്കരിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ്‌ ഹക്കീം കുന്നിൽ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ കെ.ഈ.എ ബക്കർ, ഡി.സി.സി ബാരവാഹികളായ എം.സി പ്രഭാകരൻ, എം.കുഞ്ഞമ്പു നമ്പ്യാർ, സാജിത് മൊവ്വൽ, ഗീത കൃഷ്ണൻ, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, മുഹമ്മദ് കുഞ്ഞി പെരുമ്പള, കെ.വി ഭക്തവത്സലൻ, ടി.ഡി കബീർ, ബി.എം അബൂബക്കർ ഹാജി, കെ.ബി.എം ശരീഫ് കാപ്പിൽ, ഖാലിദ് ബെള്ളിപ്പാടി, കെ.വി ഗോപാലൻ, കൃഷ്ണൻ ചട്ടൻചാൽ, ബി.സി കുമാരൻ, ബി. ബാലകൃഷ്ണൻ, എം.പി.എം ഷാഫി, ബഷീർ പള്ളങ്കോട്, ടി.കെ ദാമോധരൻ, ഹമീദ് കുണിയ, ഹൈദറലി പടുപ്പ് എന്നിവർ പ്രസംഗിച്ചു.

0Shares