Categories
സമം സാംസ്‌കാരികോത്സവം രണ്ടാം ദിവസത്തെ പരിപാടികള്‍ എ.എസ്.പി ഡോ. ഒ.അപര്‍ണ നിര്‍വഹിച്ചു
Trending News





കാസറഗോഡ്: മൂന്ന് ദിവസം നീണ്ടു നിക്കുന്ന സമം സാംസ്‌കാരികോത്സവത്തിൻ്റെ രണ്ടാം ദിവസം പരിപാടിയുടെ ഉദ്ഘാടനം എ.എസ്.പി ഡോ. ഒ.അപര്‍ണ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.രാജന്‍, രമ പത്മനാഭന്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ ആയിട്ടുള്ള എന്‍.ബാലകൃഷ്ണന്‍, കെ.വി പ്രമോദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.ഇക്ബാല്‍, മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.നാരായണന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എന്‍ സരിത സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നവ കേരളത്തില്‍ ഫെമിനസവും ജെന്‍ഡറും എന്ന വിഷയത്തില്‍ വിനോദ് കൊടക്കല്‍ സെമിനാര്‍ അവതരിപ്പിച്ചു. കുടുംബത്തെ നയിക്കാൻ എക്കാലവും മുന്നിൽ നിന്നത് സ്ത്രീകളാണ് എന്ന് സെമിനാറിൽ കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു സി.പി സുഭ, പി.സുകുമാരി, കെ.കെ.എന്‍ കുറുപ്പ്, എസ്.എന്‍ സരിത, കെ.സുജാത, ശ്യാമലക്ഷ്മി, പി.ഭാര്‍ഗവി,.ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ സെമിനാറിനെ തുടര്‍ന്ന് സംസാരിച്ചു.
Also Read
വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരുടെ അനുഭവസാക്ഷ്യം പരിപാടി ഉയര്‍പ്പിൻ്റെ വിയര്‍പ്പുകള്‍ ഡോ. വി.പി.പി മുസ്തഫ ചര്‍ച്ച നയിച്ചു. കലാകാരികള്‍, കായികതാരങ്ങള്‍, എഴുത്തുകാരികള്‍ നാടകകൃത്തുകള്‍, സിനിമ അഭിനേതാക്കള്‍, വായനക്കാരികള്‍ എന്നിവര്‍ ഈ പരിപാടിയുടെ ഭാഗമായി. തുടര്‍ന്ന് ജില്ലയിലെ സാംസ്‌കാരിക സ്ഥാപനങ്ങളും കുടുംബശ്രീയും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. സജീവന്‍ ഇടയിലക്കാട് അവതരിപ്പിച്ച ഗസല്‍ സന്ധ്യയോട് കൂടി രണ്ടാം ദിനം അവസാനിച്ചു. അവസാനദിവസമായ ഇന്ന് വനിതാ ജന പ്രതിനിധികളുടെ സംഗമം കെ.കെ.എന്‍ കുറുപ്പ് ഉദ്ഘാടനം ചെയ്യും. സമം അവാര്‍ഡ് വിതരണവും ആദര സംഗമവും നടക്കും. ഇതില്‍ മുന്‍ മന്ത്രി പി.കെ ശ്രീമതി, എം.എല്‍.എ മാരായ എം രാജാഗോപാലന്‍, സി എച്ച്, കുഞ്ഞമ്പു എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം നാലിന് വിവിധ കലാപരിപാടികള്‍, ആല്‍ത്തറ ബാന്‍ഡ് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സോങ് എന്നിവ നടക്കും.

Sorry, there was a YouTube error.