Categories
കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് കെ കെ എൻ കുറുപ്പ്
Trending News


കാസർകോടിൻ്റെ പിന്നോക്ക അവസ്ഥയ്ക്ക് ചരിത്രപരമായ കാരണങ്ങളുണ്ട് അതിനെ അതിജീവിക്കാൻ കാസർകോടിൻ്റെ ജനത മുന്നോട്ടുവരികയാണ് ഇതിന് ഉത്തമ ഉദാഹരണമാണ് ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളെന്ന് ഡോ. കെ.കെ.എൻ കുറുപ്പ് മടിക്കൈ അമ്പലത്തുകരയിൽ സമം സാംസ്കാരിക ഉത്സവം മൂന്നാം ദിനം വനിതാ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത ചരിത്രകാരൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ആയ ഡോ. കെ.കെ എൻ കുറുപ്പ്. കാസർകോടിൻ്റെ വികസനത്തിന് താൻ എല്ലാക്കാലത്തും അംബാസഡറായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വത്തെ മാറ്റിയെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. പരിപാടിയിൽ വിവിധ വനിതാ ജനപ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് വനിതാ ജനപ്രതിനിധികൾ അനുഭവവിവരണം നടത്തി ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി ഡോ വി ബാലകൃഷ്ണൻ പരിപാടിയുടെ മോഡറേറ്ററായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ പരിപാടിയിൽ റിപ്പോർട്ടിയറായി. ഉച്ചയ്ക്ക് ശേഷം നടന്ന സമം അവാർഡ് വിതരണവും ആദരസംഗമവും മുൻമന്ത്രി പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന് ഇത്തരം പരിപാടികൾ ഉപകരിക്കുമെന്ന് പി.കെ ശ്രീമതി പറഞ്ഞു.
Also Read
ചടങ്ങിൽ പി.കെ ശ്രീമതി, കെ.കെ.എൻ കുറുപ്പ് എന്നിവർ സമം അവാർഡിന് അർഹരായ ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്‌റ്റ് എം അഞ്ജിത, 2024 ഫോക്സ് സ്റ്റോറി ഇന്ത്യ പ്രഖ്യാപിച്ച 100 സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ ഡോ.റുഖയ മുഹമ്മദ് കുഞ്ഞി, ജർമ്മൻ ബി.ഡബ്ല്യൂ. എ യുടെ ഫെഡറൽ അസോസിയേഷൻ ഫോർ ഇക്കണോമിക് ഡെവലപ്മെന്റ്റ് ആൻഡ് ഫോറിൻ ട്രേഡിലെ ഇന്ത്യയിലെ ആദ്യത്തെ സെനറ്റ് അംഗം ആയിഷ റൂബി, കാസർകോട് ജില്ലയിലെ ആദ്യ വനിതാ സംവിധായിക കെ.എസ്.എഫ്.ഡി.സി നിർമ്മിച്ച സ്ത്രീ കേന്ദ്രീകൃത സിനിമയായ മുംത സംവിധാനം ചെയ്ത ഫർസാന ബിനി അസഫർ, എൻ.എസ്.എൻ.ഐ.എസ് ഫെൻ സിങ് കോച്ച് ഡോണ മരിയ, തുടർച്ചയായി സ്വരാജ് ട്രോഫി നേട്ടം കൈവരിച്ച കേന്ദ്ര സർക്കാർ ഡൽഹിയിൽ സംഘടിപ്പിച്ച വനിതാ ശിൽപ്പശാലയിൽ ജില്ലയുടെ പങ്കാളിത്തം ഉറപ്പാക്കിയ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, പതിമൂന്നു വർഷമായി ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വനിതാ ഫുട്ബോൾ ക്ലിനിക് നിരവധി വനിതാ ഫുട്ബോളർമാരെ ജില്ലയ്ക്ക് സമ്മാനിച്ച സ്പോർട്സ് ടീം വുമൺ ഫുട്ബോൾ ക്ലിനിക്ക് എന്നിവരെ ആദരിച്ചു.
പത്ത് വർഷത്തിനു മുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനികളായ വനിതകളെയും ഇരുവരും ആദരിച്ചു അതുപോലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. പരിപാടിയിൽ പങ്കെടുത്ത പി.കെ ശ്രീമതിക്ക് ഡോ കെ.കെ.എൻ കുറുപ്പ് ഉപഹാരം കൈമാറി. പ്രശസ്ത ഹിസ്റ്റോറിയൽ കെ. കെ.എൻ കുറുപ്പന് പി.കെ ശ്രീമതി ചടങ്ങിൽ ഉപഹാരം കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ ആൽത്തറ ബാൻഡ് അവതരിപ്പിച്ച ഫ്യൂഷൻ സോങ്ങും അരങ്ങേറി.


Sorry, there was a YouTube error.