
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലും അതേത്തുടർന്നുണ്ടായ അക്രമങ്ങളിലും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു.

കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍ എന്നിവർ ഹർത്താൽ നടത്തിയ സംഘടനയുടെ തലപ്പത്തുള്ളവരാണ്. ഇവർക്ക് പുറമെ ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മ സമിതി, ആര്‍.എസ്.എസ് നേതാക്കളായ കെ.പി ശശികല, എസ്.ജെ.ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ തുടങ്ങിയവർക്കും അക്രമങ്ങളിൽ പങ്കുള്ളതായും ഇവരെ ഹര്‍ത്താലില്‍ ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതി ചേർക്കാമെന്നും കോടതി ഈ കാര്യം അംഗീകരിച്ചതായാണ് വിവരം.
ഹർത്താലുമായി ബന്ധപ്പെട്ട് 990 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹൈക്കോടതി നിരീക്ഷിച്ചത് പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയാൽ 990 കേസുകളിലും ടി.പി സെന്‍കുമാര്‍ അടക്കം ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾ കേസുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടേണ്ടിവരും.
