പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

  • Post category:news
  • Reading time:1 min read
You are currently viewing പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവില്‍ സര്‍വീസ് മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും മുന്‍വര്‍ഷങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerela.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-0495 2377786.

0Shares