കുമ്പള: മുസ്ലിം ലീഗ് കുമ്പള ടൌണ്‍ വാര്‍ഡ് പ്രസിഡണ്ടും, കുമ്പള ബദര്‍ ജുമാ മസ്ജിദ് പ്രവര്‍ത്തക സമിതി അംഗവുമായ കുമ്പള ബഷീര്‍ (48) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ മംഗളൂരുവിലെ ആശുപത്രിയില്‍ ശനിയാഴ്ച്ച രാത്രി 10.50 ഓടെയാണ് അന്ത്യം സംഭവിച്ചത്. കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കൗണ്‍സില്‍ അംഗവും കുമ്പളയുടെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്നു.
വര്‍ഷങ്ങളായി വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള ഘടകം പിഗ്മി കലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മക്കള്‍: ബാസിത്ത്, തസ്ഹീന്‍, സയാന്‍. സഹോദരങ്ങള്‍: ഷാഫി, മുസമ്മില്‍, അശറഫ്, പരേതനായ ഖാലിദ്.
പിഗ്മി കലക്ഷന്‍ ഏജന്റ് കുമ്പള ബഷീര്‍ നിര്യാതനായി