തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചതായി രമേശ് ചെന്നിത്തല. കള്ള കണക്ക് കാണിച്ച് രാജ്യത്തെ പരമോന്നത കോടതിയെപോലും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇതുവഴി സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീന ശ്രമവും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല ഇത്. അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് വെള്ളിയാഴ്ച സുപ്രിം കോടതിയിൽ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാർ നൽകിയ ലീസ്റ്റ് തെറ്റാണ്. അതിൽ പറഞ്ഞിരിക്കുന്ന പലർക്കും 50 വയസ്സിന് മുകളിൽ പ്രായമുണ്ട്. ആണിനെ പെണ്ണാക്കിയ അവസ്ഥയും ഉണ്ടായി. മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കി വാർത്ത നൽകുമ്പോൾ പിണറായി മൗനം പാലിക്കുന്നത് ശരിയല്ല. സുപ്രീംകോടതിയില്‍ തെറ്റായ വിവരം എന്തിന് നല്‍കി എന്ന് മുഖ്യമന്ത്രി വിശതീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.