ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

  • Post category:news
  • Reading time:1 min read
You are currently viewing ഉള്ളി, ഉള്ളി സുരു എന്ന വിളി വേദനപ്പിക്കുന്നു; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കെ സുരേന്ദ്രൻ മനസ് തുറന്ന് പറഞ്ഞത്

കൊച്ചി∙ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിനില്ല ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തു മത്സരിക്കേണ്ടതില്ലെന്നു നേരത്തേ തീരുമാനിച്ചതുകൊണ്ടാണ് പത്തനംതിട്ടയില്‍ ലോക് സഭയിലേക്ക് മത്സരിച്ചത്. മഞ്ചേശ്വരത്ത് പ്രാദേശികമായ മറ്റു നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ സുരേന്ദ്രന്‍ പറഞ്ഞു.

ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ് എന്നുള്ള അവതാരകൻ ജോണി ലൂക്കോസിൻ്റെ ചോദ്യത്തിന് സുരേന്ദ്രൻ മനസ് തുറന്ന് ഉത്തരം നൽകി. ഉള്ളി, ഉള്ളി സുരു എന്ന വിളി ഏറ്റവും കൂടുതൽ വേദനിപ്പിച്ചു, അത് യാഥാര്‍ത്ഥ്യമുള്ളതല്ല. എന്നാൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയ വാക്കാണ് അതെന്നും സുരേന്ദ്രൻ പറഞ്ഞു.

0Shares