ഷാര്‍ജ: കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മരിച്ചു. തളങ്കര കെ കെ പുറം സ്വദേശി കെ മുഹമ്മദ് അഷ്റഫ് (67) ആണ് മരിച്ചത്. ഷാര്‍ജ ഇന്‍വെസ്റ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിയോടെയായിരുന്നു അന്ത്യം. 35 വര്‍ഷമായി ഷാര്‍ജയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ് അഷ്റഫ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കാനുള്ള നടപടിയിലാണ് ബന്ധുക്കള്‍. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പരേതരായ കെ കുഞ്ഞഹ് മദ്- പി എച്ച് ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് സുഹറ. മക്കള്‍: അഹ് മദ് റബീഹ്, അബ്ദുല്‍ ആഷിര്‍, ആദില്‍ മുഹമ്മദ് അഷ്റഫ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹസന്‍ ഫസലുല്ല, സുഹറ, കെ മുജീബ് റഹ് മാന്‍.
തളങ്കര സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു