കാസര്‍കോട്: പത്രലേഖകൻ്റെ പിതാവിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. മുളിയാര്‍ ബാവിക്കരയിലെ പരേതനായ കുഞ്ഞിക്കണ്ണന് നായരുടെ മകനും മലയാള മനോരമ ലേഖകന്‍ രജീഷ് ബാവിക്കരയുടെ പിതാവുമായ കുഞ്ഞിരാമന് നമ്പ്യാര്‍ (63) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തായലങ്ങാടി റെയില്‍വേ ട്രാക്കില്‍ വെച്ചാണ് അപകടം.മംഗളൂരു-ചെന്നൈ മെയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.
മാതാവ്: കമലാക്ഷി. ഭാര്യ: ഓമന. മരുമകള്‍: രാജി. സഹോദരങ്ങള്‍: കുഞ്ഞമ്പനായര് (ഡി.സി.സി ജനറല്‍ സിക്രട്ടറി), ഗംഗ. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പത്രലേഖകൻ്റെ പിതാവ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍