
കാസര്‍കോട്: കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് രണ്ടാമത് ബിസിനസ് അവാർഡ് പ്രൗഡ ഭംഗി രമായ സദസ്സിൽ കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലയിലെ വ്യാപാര വ്യവസായ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകരെ അവാർഡ് നൽകി ആദരിക്കുന്ന ചടങ്ങായിരുന്നു അരങ്ങേറിയത്. ചേംബർ ഓഫ് കൊമേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കെ. സ് അബ്ദുല്ല ചേംബർ ബിസിനസ് അവാർഡ് ഫെയ്സ് എജുക്കേഷൻ ഗ്രൂപ്പ് സ്ഥാപകൻ മലബാർ ഗോൾഡ് കോ ചെയർമാനുമായ ഡോ. പി. എ ഇബ്രാഹിം ഹാജി നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഡോ. എൻ. എ മുഹമ്മദ് നാലപാട്നിന്നും ഏറ്റുവാങ്ങി.

മുഹമ്മദ് അറബി കുമ്പള പി.എ ഇബ്രാഹിം ഹാജിക്ക് പൊന്നാടയണിയിച്ചു. ചേംബർ ഓഫ് കൊമേഴ്സ് പ്രശസ്തിപത്രം കാസര്‍കോട് എം.എൽ.എ എൻ. എ നെല്ലിക്കുന്ന് നൽകി. ജില്ലയിലെ ബെസ്റ്റ് ബിസിനസ് മാൻ അവാർഡ് സുൽഫ്ലക്സ് മാറ്റേഴ്സ് എം. ഡി, എം. ടി. പി മുഹമ്മദ് കുഞ്ഞി ബെസ്റ്റ് ബിസിനസ് വുമൺ ഉദ്യേഗ് ഗ്രാനൈറ്റ് ഉടമ ബിന്ദു സി, ബെസ്റ്റ് എൻ.ആർ.ഐ ബിസിനസ്മാൻ അവാർഡ് വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി എം. ഡി യഹിയാ തളങ്കര, ബെസ്റ്റ് ഇൻഡസ്ട്രിയൽസ്റ്റ് അവാർഡ് കനറാ ടി.എം.ടി ഉടമ മുഹമ്മദ് മൊയ്തീൻ കുണ്ടിൽ, ഔട്ട്സ്റ്റാൻഡിംഗ് ബിസിനസ് മാൻ ആയി അഷ്റഫ് എന്ന അച്ചു നായന്മാർമൂല, ബെസ്റ്റ് യംങ്ങ് ബിസിനസ് മാൻആയി കുദ്രോളി വേൾഡ് മാനേജിംഗ് ഡയറക്ടർ ഹഫീസ് കുദ്രോളിയും, ബെസ്റ്റ് ഇൻറർനാഷണൽ ബ്രാൻഡിലുള്ള അവാർഡ് ജെന്നി ഫ്ലവർ എം.ഡി ജെന്നി ജോസഫിനും, ജില്ലയിലെ ബെസ്റ്റ് ബ്രാൻഡിനുള്ള അവാർഡ് അബ്ദുറഹ്മാൻ എസ് കെ ക്കും നൽകി. വസന്തകുമാർ, പാലക്കി മുഹമ്മദ്, അബ്ദുൽ റഷീദ് റഡ് ക്ലബ് എന്നിവരെ ബിസിനസ് എക്സലൻസ് അവാർഡ് നും തെരഞ്ഞെടുത്തു.
ബെസ്റ്റ് യംങ്ങ് എൻ. ആർ. ഐ ബിസിനസ് മാനായി ജാവിദ് ഷാഫിയെയും തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഫാത്തിമത്ത് ശൈഖക്കുള്ള ചേംബർ ഓഫ് കൊമേഴ്സ് ഉപഹാരം വെൽഫിറ്റ് ഗ്രൂപ്പ് ചെയർമാൻ യഹ്യ തളങ്കര നൽകി. ഡോ. എൻ.എ മുഹമ്മദ് നാലപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന അവാർഡ് ചടങ്ങ് കാസര്‍കോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് അറബി കുമ്പള മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ പ്രവർത്തകൻ എൻ.എ അബൂബക്കർ യഹ്യ തളങ്കര,സി. ജയചന്ദ്രൻ, മജീദ് ഫാഷൻ ക്ലബ്, റഹ്മാൻ തൊട്ടാൽ, ഷെരീഫ് സാഹിബ് എന്നിവർ പ്രസംഗിച്ചു. കാസര്‍കോട് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കമറുദ്ദീൻ തളങ്കര നന്ദിയും പറഞ്ഞു.
