സാമൂഹിക -വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എച്ച്. എ മുഹമ്മദ്‌ മാസ്റ്റർ അന്തരിച്ചു

  • Post category:obitury
  • Reading time:1 min read
You are currently viewing സാമൂഹിക -വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എച്ച്. എ മുഹമ്മദ്‌ മാസ്റ്റർ അന്തരിച്ചു

കാസര്‍കോട്: റിട്ട.അധ്യാപകനും ജില്ലയിലെ അറിയപ്പെടുന്ന സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ എച്ച്.എ.മുഹമ്മ് മാസ്റ്റര്‍(76) അന്തരിച്ചു. അംഗടിമുഗറിലെ അദ്ധ്യാപക കുടുംബാംഗമായ അദ്ദേഹം അംഗടി മുഗര്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്. സാക്ഷരതാ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.

സാക്ഷരത ഇന്‍സ്ട്രക്ടര്‍, ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍, ജില്ലാ അക്കാദമിക് സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്ഷരപ്പുലരി, അക്ഷരപ്രഭ തുടങ്ങി പരിഹാര ബോധന പദ്ധതിയുടെ സബ്ജില്ലാ കണ്‍വീനറായിരുന്നു. പുസ്തക രചന സമിതി അംഗമായി. സാക്ഷരതാ പ്രവര്‍ത്തനത്തിന് ജില്ലയില്‍ അംഗീകാരം നേടിയിട്ടുണ്ട്. ജനകീയ ആസൂത്രണ സമിതിയുടെ പുത്തിഗെ പഞ്ചായത്ത് കണ്‍വീനറായിരുന്നു.

നല്ല എഴുത്തുകാരന്‍ കൂടിയായ മുഹമ്മദ് മാസ്റ്റര്‍ 250 ഓളം ലേഖനങ്ങളും പുത്തിഗെക്കുറിച്ചുള്ള ചരിത്ര പുസ്തകവും പൊന്നും പണ്ടവും എന്ന നാടകവും എഴുതിയിട്ടുണ്ട്. കന്നഡ, മലയാളം ഭാഷകള്‍ ഒരുപോലെ കൈകാര്യം ചെയ്യുമായിരുന്നു. അംഗടിമുഗറിലെ എച്ച്.അബ്ദുല്‍റഹ്മാന്‍ മാസ്റ്ററുടെയും യു.ബീഫാത്തിമയുടെും മകനാണ്. ഭാര്യ: ആയിശ. മക്കള്‍: ഫാത്തിമ ദില്‍ശാദ്, ഖദീജത്ത് നസീറ, മറിയം സാജിറ, അബ്ദുല്‍റഷീദ് (സൗദി അറേബ്യ), തന്‍വീറലി (മുംബൈ), നഫീസത്ത് നജ്മ(ഡിഗ്രി വിദ്യാര്‍ത്ഥിനി), പരേതനായ റഫീഖ് റഹ്മാന്‍.

0Shares