
മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) തുടർച്ചയായ ആറാം വർഷവും പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി. വിദ്യാർത്ഥികൾക്ക് പഠനത്തോടപ്പം മറ്റു കലാ – കായികപരിപാടികളിലും പ്രോത്സാഹനം നൽകുകയും കുട്ടികളിലെ അഭിരുചി മനസ്സിലാക്കി അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരുപടി മുന്നിലാണ് വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്കൂൾ.

മികച്ച ഫുട്‍ബോൾ പരിശീലകന്‍റെ കീഴിൽ ദേശിയ നിലവാരത്തിലുള്ള ഗ്രൗണ്ടിൽ ഫുട്‍ബോൾ കോച്ചിങ് നല്കുന്നതോടപ്പം ദേശീയ നിലവാരത്തിലുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനവും നൽകിവരുന്നു. പെൺകുട്ടികൾക്ക് കുക്കിങ് ക്ലാസ് ആരംഭിച്ചതും കുട്ടികളിലെ കഴിവിനെ വളർത്തിയെടുക്കുന്നതിൽ സ്കൂൾ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ നൂറുമേനി വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡ്, സ്കൂൾ പ്രൻസിപ്പൽ സ്‌മിത ഇ തുടങ്ങിയവർ അഭിനന്ദിച്ചു. പഠ്യേതര വിഷയങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോൾ പഠന വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെയുള്ള കുട്ടികളുടെ പഠന നിലവാരം അഭിന്ദനാർഹമാണെന്ന് സ്കൂൾ പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
