ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അഹമദ് നുള്ളിപ്പാടി മരണപ്പെട്ടു; നിരവധിപേർ അനുശോചിച്ചു

You are currently viewing ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അഹമദ് നുള്ളിപ്പാടി മരണപ്പെട്ടു; നിരവധിപേർ അനുശോചിച്ചു

കാസർകോട്: നുള്ളിപ്പാടി സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനുമായ അഹമദ് നുള്ളിപ്പാടി(57) മരണപ്പെട്ടു. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിത് കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസം മുമ്പ് പ്രവേശിപ്പിക്കുകയും വ്യാഴാഴ്‌ച ഉച്ചയോട് കൂടി മരണ പെടുകയുമായിരുന്നു.

പരേതരായ തുരുത്തി മുഹമ്മദിൻ്റെയും ഫാത്തിമ്മയുടേയും മകനാണ്. മുംതാസ് നെല്ലിക്കുന്ന് കടപ്പുറം ഭാര്യയാണ്. ഷാനിദ് (ദുബൈ) ഷായിൽ (സൗദി) ശരീഫ് (ദുബൈ) സഹദിയ്യ (ദുബൈ) എന്നിവർ മക്കളാണ്. അസീബ് (ദുബൈ) മരുമകനാണ്.

സുലൈമാൻ, സൈനുദ്ധീൻ,ഖലീൽ (ദുബൈ) ആയിഷ, താഹിറ, ഖദീജ, ബുഷ്റ, സൈനബ സഹോദരങ്ങളാണ്. നുള്ളിപ്പാടി മുഹിയദ്ധീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കം.

0Shares