തൃശ്ശൂര്‍: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് കസ്റ്റഡിയില്‍. പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായ ജിഷ്ണുപ്രണോയുടെ മരണത്തിലെ മുഖ്യ പ്രതിയാണ് പി.കൃഷ്ണദാസ്. എന്നാല്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിലല്ല ലക്കടി ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്രയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ റൂറല്‍ എസ്.പിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
