Trending News





പോലീസില്‍ നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
Also Read

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്. അതേസമയം,പോലിസിനെതിരെയുള്ള സി.എ.ജി റിപ്പോര്‍ട്ട് നേരത്തെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് മേത്ത തള്ളിയിരുന്നു. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ വന്ന പിഴവ് മാത്രമാണെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ഉപകരണങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ വഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, വെടിയുണ്ട കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

Sorry, there was a YouTube error.