മഞ്ചേശ്വരത്ത് സഹപാഠിയുടെ കുത്തേറ്റ് 16 കാരന്‍ മരിച്ചു; വാക്ക് തര്‍ക്കത്തിനിടേ കത്രിക കൊണ്ട് കുത്തിയത് കര്‍ണാടക സ്വദേശിയായ 16 കാരന്‍

  • Post category:news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരത്ത് സഹപാഠിയുടെ കുത്തേറ്റ് 16 കാരന്‍ മരിച്ചു; വാക്ക് തര്‍ക്കത്തിനിടേ കത്രിക കൊണ്ട് കുത്തിയത് കര്‍ണാടക സ്വദേശിയായ 16 കാരന്‍

മഞ്ചേശ്വരം: വാക്കു തര്‍ക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ് 13 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ  ഒന്‍പതോടെയാണ് സംഭവം. മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു മിദ്ലാജ്. ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും അതിനിടെ  മിദ്ലാജിനെ കത്രിക കൊണ്ട് കുത്തുകയുമായിരുന്നു. നെഞ്ചിന് മാരകമായ മുറിവേറ്റ് വിദ്യാര്‍ഥി അവിടെ തന്നെ തളര്‍ന്നുവീഴുകയായിരുന്നു.  പിന്നീട് വിദ്യാര്‍ഥികളുടെ വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പ്രതി കര്‍ണാടക സ്വദേശിയായ 16 കാരനെ കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു. അലീമയാണ് മാതാവ്. മുഫീദ, മിസിരിയ എന്നിവര്‍ സഹോദരങ്ങളാണ്.

ചാനല്‍ ആര്‍.ബി വായനക്കാര്‍ക്കായുള്ള സമ്മാന പദ്ധതി(12 ആഗസ്ത്)

പ്രതിവാര ക്വിസ് മല്‍സരത്തിലെ ഈ ആഴ്ചയിലെ ചോദ്യം

ഏറെ വിവാദമായ ‘മീശ’ എന്ന നോവല്‍ എഴുതിയതാര്?

A) സുസ്‌മേഷ് ചന്ദ്രോത്ത്

B) സി.വി ബാലകൃഷ്ണന്‍

C) എസ്. ഹരീഷ്

D) എസ്. രമേശന്‍ നായര്‍

E) ഇവരാരുമല്ല

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ ചെയ്യണ്ടത്; സമ്മാന പദ്ധതിയുടെ ഭാഗമാകുന്നതിന് ആദ്യം ചാനല്‍ ആര്‍.ബിയുടെ channelrb.com എന്ന ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യണം. പിന്നീട് അതിലെ ചോദ്യമുള്‍പ്പെടുന്ന ലിങ്ക് നിങ്ങളുടെ ടൈംലൈനിലേക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണം. അതിന് ശേഷം ഫേസ് ബുക്കില്‍ കമെന്റായി ഉത്തരവും നിങ്ങളുടെ പേരും അയക്കണം. കൂടാതെ ഉത്തരം, പേര്, വിലാസമടക്കം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ ഈമാസം 12 നു രാത്രി 12 മണിക്കകം അയക്കണം. അടുത്ത ദിവസം വിജയിയെ പ്രഖ്യാപിക്കും. പ്രതിവാര ക്വിസ് മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് ചാനല്‍ ആര്‍.ബിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റിനൊപ്പം പ്രമുഖ കാര്‍ വിതരണക്കാരായ ആപ്കോ ഹ്യൂണ്ടായ് നല്‍കുന്ന സമ്മാനം ലഭിക്കും. ക്രിക്കറ്റ് ബാറ്റും ബോളും അടങ്ങുന്ന കിറ്റാണ് സമ്മാനം.

കഴിഞ്ഞ ആഴ്ച നടത്തിയ മല്‍സരത്തിലെ വിജയി; കെ ശരത് കുമാര്‍, കരക്കേരു, കാസര്‍കോട്

0Shares